സൂറിച്ച്: ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ക്ക് പുറമെ ഫുട്‌ബോളില്‍ നീലകാര്‍ഡ് നടപ്പാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഫിഫ. അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡാണ് നീലക്കാര്‍ഡ് എന്ന ആശയം മുന്നോട്ട് വച്ചത്. ഗുരുതര ഫൗളുകള്‍ നടത്തുന്ന താരങ്ങളെ 10 മിനിറ്റ് കളിക്കളത്തിന് പുറത്ത് നിര്‍ത്താന്‍ റഫറിക്ക് അധികാരം നല്‍കുന്നതായിരുന്നു നീലക്കാര്‍ഡ്. ഇതിനെയാണ് ഫിഫ എതിര്‍ത്തിരിക്കുന്നത്
