
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സിത്താര. ശാലീനത തുളുമ്പുന്ന ആ സുന്ദരിയെ മലയാള സിനിമ ഒരിക്കലും മറക്കില്ല. ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സിത്താര സമ്മാനിച്ചിട്ടുണ്ട്. ചാണക്യന്‍, നാടുവാഴികള്‍, മഴവില്‍ക്കാവടി, വചനം, ഗുരു ചമയം തുടങ്ങിയ സിനിമകള്‍ സിത്താരയുടെ മികവ് അറിഞ്ഞവയാണ്.
മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും തമിഴിലുമെല്ലാം സിത്താര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരുകാലത്തെ ജനപ്രീയ താരവും തിരക്കുള്ള നടിയുമൊക്കെയായിരുന്നു സിത്താര. തമിഴിലേയും മലയാളത്തിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട് സിത്താര.
പിന്നീട് സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു സിത്താര. എന്നാല്‍ അധികം വൈകാതെ തന്നെ തിരികെ വരികയും വീണ്ടും സജീവമായി മാറുകയും ചെയ്തു. അതേസമയം സിത്താരയുടെ വ്യക്തിജീവിതം എന്നും ആരാധകരുടെ ചര്‍ച്ചാ വിഷയമായിരുന്നു. താരം ഇപ്പോഴും അവിവാഹിതയാണ്. അമ്പത് വയസ് പിന്നിട്ട സിത്താര ജീവിതത്തില്‍ തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ചെറു പ്രായത്തില്‍ തന്നെ വിവാഹിത ആവുന്നതില്‍ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നുവെന്നാണ് സിത്താര പറയുന്നു. ആ തീരുമാനത്തില്‍ തന്നെ ഞാന്‍ ഉറച്ചിരുന്നു എന്നും സിത്താര പറയുന്നു. തന്റെ അച്ഛനുമായി തനിക്കുണ്ടായിരുന്നത് ആഴത്തിലുള്ള ബന്ധമായിരുന്നുവെന്നും എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ അച്ഛന്റെ വിയോഗം തന്നെ തളര്‍ത്തിയെന്നും താരം പറയുന്നു. ഇതിന് ശേഷം തനിക്ക് വിവാഹത്തിനൊന്നും താത്പര്യമുണ്ടായിരുന്നില്ലൈന്നും സിത്താര പറയുന്നു.