നടിയെ പീഡിപ്പിച്ച് സ്വകാര്യ ചിത്രങ്ങൾ പകർത്തി; കൊല്ലുമെന്ന് ഭീഷണി മുഴക്കി: ഫിറ്റ്നസ് ട്രെയിനർ അറസ്റ്റിൽ. മുംബൈ : തെന്നിന്ത്യന്‍ താരത്തെ പീഡിപ്പിച്ച ഫിറ്റ്‌നസ് ട്രെയിനര്‍ അറസ്റ്റില്‍. മുംബയിലെ കഫേ പരേഡില്‍ നിന്നുള്ള ആദിത്യ കപൂറാണ് അറസ്റ്റിലായത്. നിരവധി ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ വേഷമിട്ട 24കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നടിയുമായി സൗഹൃദത്തിലായ പ്രതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. 2021 ലാണ് ഇരുവരും കണ്ടുമുട്ടിയത്. ലോക്ഡൗണ്‍ കാലതത് നടി ആദിത്യയുടെ വീട്ടില്‍ എത്തിയപ്പോള്‍ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് ഗോവയില്‍ വെച്ച് ബലംപ്രയോഗിച്ച് പീഡിപ്പിക്കുകയും ചെയ്തു.സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. കൊല്ലുമെന്നും ഭീഷണി മുഴക്കിയിരുന്നു. പ്രതിയുടെ വീട്ടിലാണ് കുറെ കാലം നടി താമസിച്ചിരുന്നത്. എന്നാല്‍ ശാരീരിക പീഡനം തുടര്‍ന്നതോടെ നടി വീട്ടിലേക്ക് തിരികെ മടങ്ങി.
സെപ്റ്റംബര്‍ മൂന്നിന് നേരിട്ട് കാണണമെന്ന് ഇയാള്‍ നടിയോട് ആവശ്യപ്പെട്ടു. വന്നില്ലെങ്കില്‍ ബന്ധുവിന്റെ മക്കളെ കൊല്ലുമെന്നായിരുന്നു ഭീഷണി. നേരിട്ട് കണ്ടതോടെ ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു. ഹോട്ടലില്‍ എത്തിച്ച് ശാരീരികമായി ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
