ഏറ്റവും ക്യൂട്ട് കപ്പിള്‍സായിട്ടാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ബോളിവുഡിൽ അറിയപ്പെടുന്നത്. ഇരുവരും മാതാപിതാക്കളാവാന്‍ പോവുകയാണ്. താരങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷവും ഇതാണ്. കഴിഞ്ഞ മാസാമാണ് കുടുംബത്തിലെ സന്തോഷ വിവരം താരങ്ങള്‍ തന്നെ പുറംലോകത്തെ അറിയിച്ചത്. ഇതിന് പിന്നാലെ ആലിയയുടെ വിശേഷങ്ങളറിയാനായി ഏവരും കാത്തിരിക്കുകയാണ്.
വാര്‍ത്ത പുറത്തറിയിച്ചതിന് പിന്നാലെ ക്യാമറയുടെ മുന്നിലെത്തുമ്പോഴൊക്കെ ഇരുവരോടും ഗര്‍ഭകാലത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ആരാധകരും ചോദിക്കുന്നത്. ഇപ്പോഴിതാ ഗര്‍ഭിണിയായതിന് ശേഷം ഭര്‍ത്താവായ രണ്‍ബീറിന്റെ പരിചരണത്തെ കുറിച്ച് ആലിയ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘രണ്‍ബീര്‍ എന്നെ നല്ലത് പോലെ പരിപാലിക്കുന്നുണ്ട്. തന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. എപ്പോഴും അദ്ദേഹം എന്റെ കാലുകള്‍ മസാജ് ചെയ്ത് തരുമോന്ന് നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ ഇല്ലെന്നേ പറയൂ. പക്ഷേ അദ്ദേഹം എനിക്ക് പ്രധാന്യം നല്‍കി കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതിനെക്കാളും കൂടുതല്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്’ ആലിയ പറയുന്നു.
ഭര്‍ത്താവിന് പുറമേ അമ്മ റസ്ദനും അമ്മായിയമ്മ നീതു കപൂറും ആലിയയ്ക്ക് വേണ്ട പരിചരണം നല്‍കുന്നുണ്ടോന്നായിരുന്നു അടുത്ത ചോദ്യം. ‘താന്‍ തുടര്‍ച്ചയായി അഭിനയിച്ച് കൊണ്ടിരിക്കുന്നതിനാല്‍ അവര്‍ക്ക് പരിപാലിക്കാനുള്ള സമയം പോലും കൊടുത്തിട്ടില്ല. അവരോടൊപ്പെ ഇരിക്കാന്‍ ഇനിയും സമയമുണ്ട്. ലണ്ടനില്‍ വച്ച് മൂന്ന് മാസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്തിടെയാണ് ഞാന്‍ തിരിച്ച് വന്നത്.
പരിപ്പും ചോറും കഴിക്കുന്നത് എനിക്കൊത്തിരി മിസ് ചെയ്തു. ഇതോടെ എനിക്ക് വേണ്ടി ചോറും പരിപ്പ് കറിയും ഉണ്ടാക്കാന്‍ കഴിയുന്ന ഒരാളെ ഞാന്‍ കണ്ടെത്തി. അവല് കൊണ്ട് രാവിലെ ഉണ്ടാക്കുന്ന പൊഹ എനിക്ക് ബ്രേക്ക് ഫാസ്റ്റായിട്ട് വലിയ ഇഷ്ടമാണ്. മാത്രമല്ല ഒംലെറ്റ് ഉണ്ടാക്കുന്നത് എങ്ങനെയാണ് ഞാനും പഠിച്ചു’ ആലിയ പറയുന്നു. കുറച്ച് നാളത്തേക്ക് ഇനി അഭിനയത്തില്‍ നിന്നും ഇടവേള എടുക്കാന്‍ നടി തീരുമാനിച്ചതായിട്ടാണ് വിവരം.
നിലവില്‍ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കിലാണ് നടി. ഡാര്‍ലിങ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും. സിനിമയുടെ നിര്‍മാണത്തില്‍ ഷാരുഖ് ഖാന്റെ ഭാര്യ ഗൗരിയുടെ കൂടെ ആലിയയും പങ്കാളിയാണ്. രണ്‍ബീറും സിനിമകളുടെ തിരക്കിലായിരുന്നു. ഇനി ബ്രഹ്മാസ്ത്ര എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം ഏറ്റെടുത്ത സിനിമകള്‍ അടുത്ത വര്‍ഷമേയുള്ളു. അതുകൊണ്ട് കുറച്ച് കാലം അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാനാണ് രണ്‍ബീര്‍ തീരുമാനിച്ചിരിക്കുന്നത്.
