
നടിയും നര്‍ത്തികയുമായ ഭാനുപ്രിയ മലയാളികള്‍ക്കെന്നും പ്രിയങ്കരിയാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്ന നടി ഇപ്പോള്‍ മിനിസ്‌ക്രീനിലും സജീവ സാന്നിധ്യമായിരുന്നു. അടുത്തിടെയായി അമ്മ കഥാപാത്രങ്ങളിലൂടെയാണ് നടി സിനിമയില്‍ നിറഞ്ഞ് നിന്നത്.
എന്നാല്‍ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയിപ്പോള്‍. തനിക്കാരു അസുഖമുണ്ടെന്നും അതിന്റെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോകുന്നതെന്നുമാണ് തെലുങ്കിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഭാനുപ്രിയ വെളിപ്പെടുത്തിയത്. തനിക്ക് സംഭവിച്ചതെന്താണെന്ന് നടി പറയുന്ന വീഡിയോ വൈറലായതോടെ ഇതിനെ ചുറ്റിപ്പറ്റി പലതരം വാര്‍ത്തകളുമെത്തി.
മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ച് തിളങ്ങി നിന്ന സൂപ്പര്‍ നായികയാണ് ഭാനുപ്രിയ. 1998 ല്‍ നടി വിവാഹതിയായതോട് കൂടി ചെറിയ ഇടവേളകള്‍ വന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു. എന്നാല്‍ 2005 ന് ശേഷം ഭാനുപ്രിയ മലയാളത്തിലേക്ക് തിരികെ വന്നിരുന്നില്ല. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് അസുഖക്കാര്യം പറയുന്നത്.
ഓര്‍മ്മശക്തി നഷ്ടപ്പെടുന്ന തരത്തിലൊരു അസുഖമാണ് തനിക്കുള്ളതെന്നാണ് ഭാനുപ്രിയ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് ഓര്‍മക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് നടി പറയുന്നത്. ഭാനുപ്രിയയുടെ വാക്കുകളിങ്ങനെയാണ്… ‘ഈയിടെയായി എനിക്ക് തീരെ സുഖമില്ലാത്തത് പോലെയാണ്. ഓര്‍മ്മശക്തി കുറയുകയാണ്. പഠിച്ച ചില കാര്യങ്ങള്‍ ഞാന്‍ മറന്ന് പോയി. നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ലെന്ന്,’ ഭാനുപ്രിയ പറയുന്നു.
അടുത്തിടെ ‘സില നേരങ്ങളില്‍ സില മനിദര്‍ഗള്‍’ എന്ന സിനിമയിലൂടെ സെറ്റില്‍ വച്ച് ഡയലോഗുകള്‍ മറന്ന് പോയി. അതുപോലെ മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ വെച്ചും ഞാന്‍ ഡയലോഗുകള്‍ മറന്നു. ഓര്‍ത്തിരിക്കേണ്ട പലതും താനിപ്പോള്‍ മറക്കുകയാണ്. പിരിമുറുക്കമോ വിഷാദമോ അങ്ങനെയൊന്നും തന്നെ അലട്ടുന്നില്ല. മറവിയ്ക്ക് കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകള്‍ താന്‍ കഴിക്കുന്നുണ്ടെന്നും അഭിമുഖത്തില്‍ നടി കൂട്ടിച്ചേര്‍ത്തു.
എന്തായാലും ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വരാന്‍ ഭാനുപ്രിയയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍. അതേ സമയം ഭര്‍ത്താവുമായി താന്‍ പിരിഞ്ഞിരുന്നെന്ന വാര്‍ത്തയും തെറ്റാണെന്ന് നടി കൂട്ടിച്ചേര്‍ത്തു. 1998 ല്‍ ഡിജിറ്റല്‍ ഗ്രാഫിക് എന്‍ജിനീയറായ ആദര്‍ശ് കൗശലുമായിട്ടുള്ള നടിയുടെ വിവാഹം. ഈ ബന്ധത്തില്‍ അഭിനയ എന്നൊരു മകളും ജനിച്ചു. വിവാഹശേഷം ഭര്‍ത്താവിന്റെ കൂടെ കാലിഫോര്‍ണിയയിലായിരുന്നു ഭാനുപ്രിയ. പിന്നീട് നാട്ടിലേക്ക് വരികയായിരുന്നു.
എന്നാല്‍ 2005 ല്‍ തന്നെ ഭര്‍ത്താവുമായി പിരിഞ്ഞത് കൊണ്ടാണ് നടി ഇന്ത്യയിലേക്ക് വന്നതെന്നാണ് വാര്‍ത്തകള്‍ വന്നത്. സത്യത്തില്‍ അദ്ദേഹം ഹൈദരാബാദിലും താന്‍ ചെന്നൈയിലും ആയിരുന്നു താമസം. അവസരം കിട്ടുമ്പോള്‍ അഭിനയിച്ചു. ഒരുപാട് യാത്ര ചെയ്തു. വിവാഹമോചനം നേടി എന്ന വാര്‍ത്തയില്‍ സത്യമല്ലെന്നാണ് അഭിമുഖത്തില്‍ നടി പറയുന്നത്. നിലവില്‍ മകള്‍ അഭിനയ ലണ്ടനില്‍ പഠിക്കുകയാണ്. അവധി കിട്ടുമ്പോള്‍ മകള്‍ തന്റെ അടുത്ത് എത്താറുണ്ടെന്നും ഭാനുപ്രിയ കൂട്ടിച്ചേര്‍ത്തു.