Saturday, March 15, 2025
spot_img
More

    Latest Posts

    പതിനൊന്ന് വര്‍ഷം ഒരുമിച്ച് താമസിച്ച ആളാണ്, എന്റെ മകന്റെ ഉപ്പയാണ്; ഭര്‍ത്താവിനെ കുറിച്ച് നടി സീനത്ത്

    വില്ലത്തി വേഷങ്ങളിലൂടെ ഏറെ ശ്രദ്ധേയായി മാറിയ നടിയാണ് സീനത്ത്. നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലും സീരിയലിലേക്കും എത്തിപ്പെട്ട സീനത്തിന്റെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല. മുന്‍പ് പലപ്പോഴായി നടി തന്റെ കരിയറിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മലപ്പുറത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച് അവിടെ നിന്നും അഭിനയത്തിലേക്ക് എത്തിപ്പെടാന്‍ സീനത്ത് ഒത്തിരി കഷ്ടപ്പെട്ടു.

    നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് എഴുത്തുകാരന്‍ കെടി മുഹമ്മദുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പതിനൊന്ന് വര്‍ഷമേ ദാമ്പത്യം മുന്നോട്ട് പോയുള്ളു. വിവാഹ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെ പറ്റിയും സീനത്ത് മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇനിയും അദ്ദേഹത്തെ കുറിച്ച് പറയുന്നതില്‍ വലിയ കാര്യമില്ലെന്നാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നത്.

    വിവാഹ ജീവിതത്തിലെ സന്തോഷങ്ങളെ പറ്റിയും വിഷമങ്ങളെയും കുറിച്ചും പറയാമോ എന്ന ചോദ്യത്തിന് ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യമാണെന്നാണ് സീനത്ത് ചോദിക്കുന്നത്.
    ‘ഞാന്‍ പറയേണ്ടത് മരിച്ച് പോയ ഒരു വലിയ എഴുത്തുകാരനെ കുറിച്ചാണ്. പതിനൊന്ന് വര്‍ഷം ഒരുമിച്ച് താമസിച്ച ആളെ കുറിച്ചാണ്. എന്റെ മകന്റെ ഉപ്പച്ചിയെ കുറിച്ചാണ്. സന്തോഷം നിറഞ്ഞ ജീവിതം ആരെങ്കിലും വേണ്ടെന്ന് വെക്കുമോ? വിഷമങ്ങളെ കുറിച്ച് പറഞ്ഞാല്‍ അതിന് മറുപടി പറയാന്‍ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ഒന്ന് മാത്രം അറിയാം. കെടി മുഹമ്മദ് എന്ന എന്റെ ഗുരുവിന് എന്റെ മനസില്‍ ഇപ്പോഴും സ്ഥാനമുണ്ട്. എന്റെ പ്രാര്‍ഥനകളിലും അദ്ദേഹമുണ്ട്’ സീനത്ത് പറയുന്നു.

    ‘ചെറുപ്പത്തില്‍ ഒട്ടും ധൈര്യമില്ലാത്ത കുട്ടിയായിരുന്നു ഞാന്‍. ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്ന് പോവുമ്പോള്‍ ഓരോ അനുഭവവും നമുക്ക് കൂടുതല്‍ കരുത്തും ആത്മവിശ്വാസവും നല്‍കും. നമ്മളെ തോല്‍പ്പിക്കാന്‍ ആരെയും അനുവദിക്കരുത്. എനിക്കും ആരെയും തോല്‍പ്പിക്കേണ്ട’ സീനത്ത് പറഞ്ഞു.

    വിവാഹത്തെ കുറിച്ചുള്ള സീനത്തിന്റെ കാഴ്ചപ്പാടിങ്ങനെയാണ്.. ‘കലാകാരിയായാലും അല്ലെങ്കിലും പരസ്പരം ധാരണയില്ലെങ്കില്‍ വിവാഹ ജീവിതം പെണ്‍കുട്ടികളില്‍ പലതരം മാനസിക സംഘര്‍ഷം ഉണ്ടാക്കും. സ്വന്തം സന്തോഷം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അധികാര സ്ഥാനവുമല്ല വിവാഹം.

    പണ്ട് പെണ്ണിന്റെ സ്ഥാനം വാതിലിന് പിറകില്‍ ആയിരുന്നില്ലേ? പക്ഷേ ഇന്ന് കാലം മാറി. ഇന്നത്തെ പെണ്‍കുട്ടികള്‍ പഠനത്തിന് ഒന്നാം സ്ഥാനവും വിവാഹത്തിന് രണ്ടാം സ്ഥാനവും കൊടുത്ത് തുടങ്ങി. അവളുടെ ശബ്ദം ബലപ്പെട്ടു, വാക്കുകള്‍ക്ക് മൂര്‍ച്ചയേറി’ സീനത്ത് സൂചിപ്പിച്ചു.

    ചെറിയ പ്രായം മുതലേ ജീവിതം കലയെ ചുറ്റിപ്പറ്റിയാണ്. ഒരു കലാകാരിയായാണ് ഇന്നും ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഒരിക്കലും ഒരു തണല്‍മരം ഉണ്ടായിട്ടില്ലെന്ന് പറയേണ്ടി വരും. അക്കാരണം കൊണ്ട് ആരോടും വലിയ കടപ്പാടുകളും ഇല്ല. അഭിനയിക്കാന്‍ വിളിച്ചാല്‍ പോകും. ഇല്ലെങ്കില്‍ പരാതിയുമായി ആരുടെയും പിന്നാലെ ചെല്ലാറുമില്ലെന്ന് സീനത്ത് പറയുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.