Sunday, March 16, 2025
spot_img
More

    Latest Posts

    പാക്കിസ്ഥാനി നടിക്കൊപ്പം അത്താഴ വിരുന്നിൽ ഹൃതിക് റോഷൻ

    ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ തന്റെ കാമുകി സബ ആസാദുമായുള്ള ബന്ധത്തിന്റെ പേരില്ലാണ് ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ ഈ ദിവസങ്ങളിൽ ഹൃത്വിക്കിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു പാക്കിസ്ഥാൻ നടിയുമായി അദ്ദേഹം ശ്രദ്ധാപൂർവ്വം സംസാരിച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.

    നടന്‍ ഹൃത്വിക് റോഷനും പാകിസ്ഥാന്‍ ചലച്ചിത്ര മേഖലയിലെ പ്രശസ്ത നടി മഹിറ ഖാനും ഒന്നിച്ചുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുത്ത സൗദി അറേബ്യയില്‍ സംഘടിപ്പിച്ച റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ളതാണ് ഈ വീഡിയോ.

    ഈ വൈറല്‍ വീഡിയോയില്‍, ഹൃത്വിക്കും മഹിറയും മേശപ്പുറത്ത് ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് കാണാം. ഫെസ്റ്റിവലിന്റെ സമാപനച്ചടങ്ങില്‍ പാപ്പരാസികളോട് സംസാരിക്കുന്നതിനിടെ ഇരുവരും ഒരുമിച്ച് പോസ് ചെയ്തു. ഇരുവരുടെയും ഈ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്.

    One attachment • Scanned by Gmail

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.