Wednesday, February 18, 2026
spot_img
More

    Latest Posts

    അകലം പാലിക്കണമെന്ന് ഹൃതികിന്റെ കുടുംബം; കല്യാണം കഴിഞ്ഞവരോട് ഒരു താൽപര്യവുമില്ലെന്ന് കരീന

    സിനിമകളോളം തന്നെ താരങ്ങൾക്കും പ്രാധാന്യമുള്ള സിനിമാ മേഖലയിൽ അവരുമായി ബന്ധപ്പെട്ട് വരുന്ന ​ഗോസിപ്പുകൾക്ക് ഒരു പഞ്ഞവും ഉണ്ടാവാറില്ല. ​ചില താരങ്ങൾ ലൈം ലൈറ്റിൽ ശ്രദ്ധിക്കപ്പെടുന്നത് പോലും ​ഗോസിപ്പുകളിലൂടെയാണ്. വലിയ ഹിറ്റ് സിനിമകളൊന്നുമില്ലാഞ്ഞിട്ടും ​ഗോസിപ്പുകളാൽ താരങ്ങളാവുന്നവർ അനവധിയാണ്.

    അതേപോലെ തന്നെ ​ഗോസിപ്പ് കൊണ്ട് വ്യക്തി ജീവിതത്തിലും കരിയറിലും വലിയ പ്രശ്നങ്ങൾ നേരിടുന്നവരുമുണ്ട്. ബോളിവുഡിലാണെങ്കിൽ താരങ്ങൾക്ക് ​ഗോസിപ്പുകളൊഴിഞ്ഞ നേരവും ഉണ്ടാവാറില്ല. വൻ കോളിളക്കങ്ങൾ സൃഷ്ടിച്ച ​ഗോസിപ്പുകളും വിവാ​ദങ്ങളുമെല്ലാം ബോളിവുഡിൽ ഇതിന് മുമ്പുണ്ടായിട്ടുണ്ട്.

    ഇത്തരത്തിൽ ബി ടൗണിൽ വലിയ സംസാരമായ വിഷയമായിരുന്നു ഹൃതിക് റോഷനും കരീന കപൂറും പ്രണയത്തിലാണെന്ന ​ഗോസിപ്പ്. യുവത്വ കാലത്ത് സിനിമകളിൽ കത്തി നിന്ന രണ്ട് പേരും കഭി ഖുശി കഭി ഖം, യാദെയ്ൻ, മെയ്ൻ പ്രേം കി ദീവാനി ഹൂൻ തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
    ഹിറ്റ് ജോഡിയായി കരീനയും ഹൃതിക്കും അന്ന് തിളങ്ങി. നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ജനപ്രീതി നേടി. ഇതിനിടെയാണ് കരീനയും ഹൃതിക്കും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചത്. ഹൃതിക്കാണെങ്കിൽ അന്ന് സൂസൻ ഖാനെ വിവാ​ഹം കഴിച്ചിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ.
    കരീന-ഹൃതിക് ബന്ധം ​വലിയ സംസാര വിഷയമായി. ഹൃതിക്കിന് വേണ്ടി കരീന കരിയർ ഉപേക്ഷിക്കാൻ തയ്യാറായെന്ന് വരെ ​ഗോസിപ്പ് പരന്നു. ​

    ​ഗോസിപ്പ് നിയന്ത്രണാതീതമായതോടെ ഹൃതിക്കിൽ നിന്നും അകലം പാലിക്കാൻ ഇദ്ദേഹത്തിന്റെ കുടുംബം കരീനയോട് ആവശ്യപ്പെട്ടു എന്നായിരുന്നു അന്ന് പുറത്തു വന്ന റിപ്പോർട്ട്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.