
മിനിസ്‌ക്രീനിലും സോഷ്യൽ മീഡിയയിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് ജീവയും അപർണ്ണയും. ടെലിവിഷൻ ഷോയിൽ അവതാരകരായി എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഏഴ് വർഷം മുൻപ് വിവാഹിതാരായ താരങ്ങൾ ഓഗസ്റ്റിൽ വിവാഹ വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവരുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത്.
കഴിഞ്ഞ ദിവസം അപർണ്ണയുടെ യൂട്യൂബ് ചാനലിൽ പുതിയ വീഡിയോ പങ്കുവെച്ചിരുന്നു. ഭർത്താവിനോട് ചില ജ്യൂസി ചോദ്യങ്ങളുമായിട്ടെത്തിയ അപർണ്ണയുടെ വീഡിയോ സോഷ്യൽ മീഡയയിൽ ശ്രദ്ധ നേടുകയും ചെയ്തു. അധികമാരും ചോദിക്കാൻ സാധ്യതയില്ലാത്ത എന്നാൽ പ്രാധാന്യമുള്ള ചോദ്യങ്ങളാണ് അപർണ്ണയുടെ ചോദ്യങ്ങളിൽ ഉണ്ടായിരുന്നത്. യൂട്യൂബ് ട്രെൻ്റിങ് ലിസ്റ്റിൽ വരെ ഇടം പിടിച്ച വീഡിയോയ്ക്ക് ശേഷം പുതിയ കുറച്ച് വിശേഷങ്ങളുമായി ഇരുവരും വീണ്ടും എത്തി.
അപർണ്ണയുടെ യൂട്യൂബ് ചാനലിൽ നടത്തി വന്നിരുന്ന പോഡ്കാസ്റ്റ് ഷോ ആയ നോ ഫിൽറ്ററിൻ്റെ ആദ്യ ഭാഗത്തിൻ്റെ അവസാന എപ്പിസോഡുമായാണ് ഇവർ വീണ്ടും എത്തിയത്. നോ ഫിൽറ്ററിന് പിന്തുണ നൽകിയ എല്ലാവർക്കും ഇരുവരും ഒരുപാട് നന്ദി പറഞ്ഞു കൊണ്ടാണ് ഷോ ആരംഭിച്ചത്. ഇരുവരുടെയും പേഴ്സണൽ ലൈഫിലെ വിശേഷങ്ങളെ കുറിച്ചും അപർണ്ണയും ജീവയും പ്രേക്ഷകരോട് സംസാരിച്ചു.
സീ കേരളം ചാനലിലെ സരിഗമപ ഷോയ്ക്ക് ശേഷം മഴവിൽ മനോരമയിലെ സൂപ്പർ കുടുംബം എന്ന ഷോയുടെ ഭാഗമാണ് ജീവ ജോസഫ് ഇപ്പോൾ. വിധു പ്രതാപും ജ്യോത്സ്ന രാധാകൃഷ്ണനും റിമി ടോമിയും വിജയ് യേശുദാസും സിതാര കൃഷ്ണ കുമാറുമാണ് ഷോയുടെ വിധികർത്താക്കളായി എത്തുന്നത്. യൂട്യൂബിൽ അടക്കം വൻ കാഴ്ചക്കാരുള്ള പരിപാടി കൂടിയാണ് ഇത്.
‘സൂപ്പർ കുടുംബം എന്ന പരിപാടിക്ക് പിന്നാലെ ഇതിലും വലിയൊരു ഷോയുടെ ഭാഗമാകാൻ തയ്യാറെടുക്കുകയാണ്. എല്ലാവരുടേയും പ്രാർത്ഥനകളും പിന്തുണയും കൂടെ ഉണ്ടാകണം. മലയാളത്തിലെ അത്രയും സ്പെഷ്യലായ ഒരു ഷോ ആണ് വരാൻ പോകുന്നത്. അതെങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ എനിക്കൊരു ഐഡിയയുമില്ല. നിങ്ങളുടെയൊക്കെ പ്രാർത്ഥന എൻ്റെ കൂടെ ഉണ്ടാകണം’, ജീവ പറഞ്ഞു. അത് ജീവയ്ക്ക് നന്നായി തന്നെ ചെയ്യാൻ സാധിക്കുമെന്ന് അപർണ വീഡിയോയിൽ പറയുന്നുണ്ട്.
‘ചിലപ്പോൾ ഓണത്തിനോ അല്ലെങ്കിൽ അത് കഴിഞ്ഞിട്ടോ ഒരു സിനിമയുമായി താൻ വരുന്നുണ്ടെന്നും ജീവ വീഡിയോയിലൂടെ അറിയിച്ചു. ധ്യാൻ ശ്രീനിവാസൻ്റെ കൂടെയുള്ള അടുത്ത സിനിമയായ ആപ് കൈസേ ഹോയുടെ ഒഫിഷ്യൽ പ്രൊമോഷൻ്റെ തുടക്കം അപർണയുടെ യൂട്യൂബ് ചാനലിലൂടെയാകും’.
യൂട്യൂബ് കണ്ടൻ്റുകളുമായി തിരക്കിലാണ് അപർണ്ണ. അടുത്തിടെ ഒരു ആഢംബര കാർ വാങ്ങിയതിൽ വലിയ സന്തോഷം ഉണ്ടെന്നും അത് വലിയൊരു സ്വപ്ന സാക്ഷാത്കാരമാണെന്നും ജീവയും അപർണ്ണയും ഒരേ സ്വരത്തിൽ പറഞ്ഞു.
ഇരുവരും കല്യാണം കഴിച്ചിട്ട് ഏഴ് വർഷമായി. ഓഗസ്റ്റ് മാസം ഇരുവർക്കും വളരെ സ്പെഷ്യലാണ്. ഓഗസ്റ്റ് 23ന് അപർണയുടെ പിറന്നാളും 24 ന് വിവാഹ വാർഷികവുമാണ്. ‘ഓഗസ്റ്റ് മാസത്തിൽ ഒരുപാട് സർപ്രൈസുകളും എക്സ്ക്ലൂസീവ് കണ്ടൻ്റുകളും പ്രേക്ഷകരിലേക്കെത്തും. കുട്ടികളായില്ലേ കുട്ടികളായില്ലേ എന്ന ചോദ്യം മാത്രം ചോദിക്കരുത്. അത് കേൾക്കാൻ താത്പര്യമില്ല. ഏഴു വർഷത്തിൻ്റെ വലിയ ആഘോഷമൊന്നുമില്ലെങ്കിലും ചെറിയൊരു ആഘോഷമുണ്ടാകും’, ഇരുവരും വീഡിയോയിലൂടെ പറഞ്ഞു.