മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാറാണ് എക്കാലവും നടൻ സുരേഷ് ഗോപി. 1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ അരങ്ങേറ്റം. മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്കാരം വരെ നേടിയിട്ടുള്ള താരം രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്.
രാഷ്ട്ര സേവനത്തിനായി അദ്ദേഹം ഇറങ്ങിയപ്പോൾ അഭിനയ ജീവിതത്തിൽ ഉണ്ടായ ഇടവേള വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് അദ്ദേഹം നികത്തിയത്. അദ്ദേഹത്തിന്റെ മികച്ച തിരിച്ചുവരവിനെ ഇരുകൈയും നീട്ടിയാണ് മലയാള സിനിമാ ലോകം സ്വീകരിച്ചത്.
കാവൽ സിനിമയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ പാപ്പൻ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ഈ 29ന് തിയേറ്ററുകളിലെത്തും. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്നുവെന്നതും സിനിമയുടെ പ്രത്യേകതയാണ്.
അതേസമയം വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിക്കൊപ്പം സുരേഷ് ഗോപി അഭിനയിക്കുന്നുവെന്നതും പാപ്പൻ സിനിമ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. മകൻ ഗോകുലും സുരേഷ് ഗോപിക്കൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അദ്ദേഹം മകനൊപ്പം അഭിനയിക്കുന്ന ആദ്യ സിനിമ കൂടിയാണ് പാപ്പൻ. സുരേഷ് ഗോപിയിലെ മനുഷ്യസ്നേഹിയെ കുറിച്ച് സിനിമാപ്രേമികളല്ലാതത്തവർക്ക് പോലും അറിവുള്ളതാണ്.
തന്റെ സമ്പാദ്യത്തിൽ ഏറെയും അദ്ദേഹം ജാതിയോ മതമോ നിറമോ നോക്കാതെ പാവങ്ങളെ സഹായിക്കുന്നതും അവരുടെ ഉന്നമനത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്.
സിനിമയിൽ അഭിനയിക്കുന്ന കാലത്ത് ഹേറ്റേഴ്സില്ലാതിരുന്ന സൂപ്പർസ്റ്റാറിന് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയ ശേഷമാണ് ഹേറ്റേഴ്സുണ്ടായത്. സുരേഷ് ഗോപി ബിജെപി പാർട്ടിയിൽ അംഗമായി എന്നതാണ് ചില സിനിമാപ്രേമികളേയെങ്കിലും അദ്ദേഹത്തെ വെറുക്കാൻ പ്രേരിപ്പിച്ചത്.
അപ്പോഴും പലരും പറയുന്നത് സുരേഷ് ഗോപിയിലെ രാഷ്ട്രീയക്കാരനെ ഒഴിച്ച് നിർത്തി അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നതാണ്. പാപ്പൻ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് സുരേഷ് ഗോപി ഇപ്പോൾ. സിനിമയുടെ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ അദ്ദേഹം ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
കുറച്ച് നാൾ മുമ്പ് തൃശൂരിൽവെച്ച് ഗർഭിണിയായ യുവതിയുടെ വയറിൽ കൈവെച്ച് അനുഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു.
അന്ന് പലരും സുരേഷ് ഗോപി എന്ന മനുഷ്യന്റെ പ്രവൃത്തിയെ മോശമായി ചിത്രീകരിച്ച് സംഭവം വിവാദമാക്കുകയും ചെയ്തിരുന്നു. അന്ന് സുരേഷ് ഗോപിയുടെ ഭാര്യയടക്കം രംഗത്ത് വന്ന് സുരേഷ് ഗോപിയെ പിന്തുണച്ച് സംസാരിച്ചിരുന്നു.
ഇത്തരം വിവാദങ്ങളോടെല്ലാമുള്ള മറുപടിയെന്നോണമാണ് സുരേഷ് ഗോപി പുതിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുന്നത്. ‘ഒരു ഗർഭിണിയെ വഴിവക്കിൽ വെച്ച് കണ്ടപ്പോൾ അവർ അടുത്ത് വന്ന് സംസാരിച്ചപ്പോഴാണ് ഏഴ് മാസമായി അനുഗ്രഹിക്കുമോയെന്ന് ചോദിച്ചത്.’
‘അപ്പോഴാണ് ഞാൻ ആ കുട്ടിയുടെ വയറിൽ കൈവെച്ചത്. അപ്പോഴേക്കും അത് പലർക്കും അസുഖമുണ്ടാക്കി. എന്റെ മകളാണ് അങ്ങനെ വന്ന് നിൽക്കുന്നതെങ്കിൽ ഞാൻ ആ വയറ്റത്ത് ഉമ്മ വെയ്ക്കും, കൈവെ്ച് തടവും, നല്ല പാട്ട് കൊടുക്കുകയുമെല്ലാം ചെയ്യും.’
‘ഞാൻ എന്റെ മക്കളെ രാധിക ഗർഭിണിയായിരുന്നപ്പോഴെല്ലാം ഞാൻ പാട്ട് പാട് കൊടുക്കുമായിരുന്നു. മാത്രമല്ല എവിടുന്നെങ്കിലും നല്ല മ്യൂസിക്കുകൾ കൊണ്ടുവന്ന് അവൾക്ക് കേൾപ്പിച്ച് കൊടുക്കുമായിരുന്നു.’
Read more at: https://malayalam.filmibeat.com/features/actor-suresh-gopi-latest-statement-about-pregnant-lady-related-issue-video-goes-viral/articlecontent-pf225088-084402.html
‘അതുകൊണ്ട് മക്കൾക്കെല്ലാം പാട്ടിനോട് ഒരു ടേസ്റ്റുണ്ട്. ആ ഗർഭിണിയെ അനുഗ്രഹിച്ചപ്പോൾ ആ കുഞ്ഞിനെ അനുഗ്രഹിക്കാൻ കഴിഞ്ഞല്ലോയെന്ന സന്തോഷമായിരുന്നു.’
‘ലോകത്തിൽ ഇഷ്ടപ്പെടുന്ന ഏറ്റവും വലിയ കാഴ്ച… തൃശൂർ പൂരമാണെങ്കിലും അതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ഒരു പത്ത് അയ്യായിരം ഗർഭിണികൾ വയറൊക്കെ തള്ളിപിടിച്ച് നിൽക്കുന്ന കാഴ്ച കണ്ട് എനിക്കിങ്ങനെ സുഖിക്കണം.’
‘എനിക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണത്. അതുപോലെ കുഞ്ഞുങ്ങളെ കണ്ടാലും ഞാൻ പോയി എടുക്കും’ സുരേഷ് ഗോപി പറയുന്നു.
