ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് സുപചരിചിതനായ ആളാണ് ഷിയാസ് കരീം. മോഡൽ കൂടിയായ ഷിയാസ് ബിഗ് ബോസ് മലയാളത്തിലും മത്സരാർത്ഥിയായി എത്തിയിരുന്നു. അടുത്തിടെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ആണ് ഷിയാസ് വാർത്തകളിൽ ഇടംനേടിയത്. അറസ്റ്റ് ചെയ്യപ്പെട്ട ഷിയാസിനെ ഉപാധികളോ’ടെ ജാമ്യവും അനുവദിച്ചിരുന്നു. ഇതിനിടെ ആയിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയവും. രെഹനയാണ് ഷിയാസിന്റെ ഭാവി വധു. ഇപ്പോഴിതാ കേസിനെയും ആ വേളയിൽ തനിക്കൊപ്പം നിന്നവരെ കുറിച്ചും തുറന്നുപറയുകയാണ് ഷിയാസ്.
തന്റെ ജീവിതത്തിൽ ആദ്യമായാണ് മോശം അനുഭവം ഉണ്ടായതെന്ന് ഷിയാസ് പറയുന്നു. ഈ വിഷയം കേട്ട് വളരെയധികം പാനിക് ആയെന്നും അന്ന് സുഹൃത്തുക്കളാണ് ഒപ്പം നിന്നതെന്നും ഷിയാസ് പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു ഷിയാസിന്റെ പ്രതികരണം. രെഹന തന്നെ വിട്ടുപോകുമെന്നാണ് കരുതിയതെന്നും എന്നാൽ അവർ കട്ടയ്ക്ക് തനിക്കൊപ്പം നിന്നെന്നും ഷിയാസ് പറയുന്നുണ്ട്.
ഷിയാസ് കരീമിന്റെ വാക്കുകൾ ഇങ്ങനെ
ഈ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ദുബൈയിൽ ആണ്. ഇതൊക്കെ കേട്ട് നാല് മണിക്കൂർ ഞാൻ വിഷാദത്തിൽ ആയിപ്പോയി. റൂമിൽ തനിച്ചുമാണ്. എന്റെ ജീവിതത്തിൽ മോശം സംഭവങ്ങളൊന്നും ഇതുവരെ നേരിട്ടിട്ടില്ല. കല്യാണം കഴിക്കാൻ പോകുന്ന കുട്ടി എന്നെ വിട്ടുപോകുമോ എന്നൊക്കെ തോന്നി. ഓൾറെഡി ഞാൻ ഭയങ്കര ടെൻഷനിൽ ആയിരുന്നു. തലയൊക്കെ ചുറ്റുന്നത് പോലെ തോന്നി. പെട്ടെന്ന് എല്ലാവരുടെയും മുഖം ഓർമ വന്നു. ഞാൻ പാനിക് ആയെന്ന് തന്നെ പറയാം. മുഖമൊക്കെ കഴുകി ഒന്ന് നിസ്കരിച്ചു. എന്തായാലും ഫേസ് ചെയ്യണം. അപ്പോഴാണ് സുഹൃത്തുക്കൾ വിളിക്കുന്നത്. അവര് എന്റെ റൂമിൽ വന്നു ഒത്തിരി സംസാരിച്ചു. എന്റെ എല്ലാ കാര്യങ്ങളും പറയുകയും ചെയ്തു. നീ ടെൻഷൻ അടിക്കേണ്ട, നിന്റെ മരണം വരെ നമ്മൾ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു. ആ ബലം എനിക്ക് ഭയങ്കരം ആയിരുന്നു. കാരണം അങ്ങനെ വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കൾ മാത്രമെ ഉള്ളൂ ജീവിതത്തിൽ. ഞാനത് പഠിച്ചൊരു പാഠമാണ്. ഉമ്മ ഭയങ്കര സങ്കടത്തിലാണ്. അത് എല്ലാ അമ്മമാരും അങ്ങനെയാണ്. സ്വന്തം മക്കളെ പറ്റി ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ അവർക്ക് വിഷമമാണ്. ഞാൻ ചെറുപ്പത്തിലാ ഉമ്മാടെ കരച്ചിൽ കണ്ടത്. അതിന് ശേഷം ഇപ്പോഴാണ്.
