ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമാണ് സാമന്ത. ജീവിതത്തില്‍ രോഗം അടക്കം പ്രതിസന്ധികള്‍ ഏറെ നേരിടുന്നുണ്ട് താരം. എന്നാല്‍ അതിലപ്പുറം പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങുന്നുണ്ട് താരം. വിജയ് ദേവരകൊണ്ടയുടെ നായികയായ ഖുഷി എന്ന ചിത്രം അടുത്തിടെ വലിയ വിജയമായിരുന്നു. ഇപ്പോള്‍ തന്നെ ബാധിച്ച മയോസൈറ്റിസ് എന്ന രോഗത്തിന്‍റെ ചികില്‍സയില്‍ വിദേശത്താണ് താരം.
എന്നാല്‍ നാഗ ചൈതന്യയുമായി തകര്‍ന്നുപോയ ദമ്പത്യ ബന്ധം സാമന്ത വീണ്ടും കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് കുറച്ചു നാളായി കേള്‍ക്കുന്നത്. അതിലേക്ക് നയിക്കുന്ന പുതിയ തെളിവുണ്ടെന്നാണ് സാമന്തയുടെ ഇന്‍സ്റ്റ പോസ്റ്റ് വച്ച് ആരാധകര്‍ പറയുന്നത്.
Advertisement




