Friday, March 14, 2025
spot_img
More

    Latest Posts

    എല്ലാത്തിനും അടിസ്ഥാനം ലൈംഗികതയാണോ? തുറന്നടിച്ച് രഞ്ജിനി

    മലയാളികള്‍ക്ക് സുപരചിതയായ ഗായികയാണ് രഞ്ജി ജോസ്. ഇപ്പോഴിതാ തന്നെക്കുറിച്ച് മോശം തലക്കെട്ടുകള്‍ നല്‍കിയ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിക്കുകയാണ് രഞ്ജി ജോസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം. തന്നേയും രഞ്ജിനി ഹരിദാസിനേയും കുറിച്ചുള്ള വാര്‍ത്തയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

    കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും വിവാഹത്തെക്കുറിച്ച് മനസ് തുറന്നിരുന്നു. പിന്നാലെ ഇരുവരും പരസ്പരം വിവാഹം കഴിക്കാന്‍ തീരുമാനിച്ചോ എന്ന തരത്തിലുള്ള വാര്‍ത്തയുമായി എത്തിയ ചാനലിനെതിരെയാണ് രഞ്ജിനി രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    ഒരുപാട് തവണ ആലോചിച്ചിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരു കണ്ടന്റ് കണ്ടതോടെ എന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. അതേക്കുറിച്ച് സ്‌റ്റോറിയും ഇട്ടിരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ. നമ്മളൊക്കെ മനുഷ്യരാണ്. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ട്. പ്രായമുള്ള മാതാപിതാക്കളുണ്ട്. ഇതിന്റെയൊക്കെ ഇടയിലാണ് ഒരു ബന്ധവുമില്ലാതെ നമ്മളെപറ്റി തെറ്റായ വാര്‍ത്തകള്‍ വരുന്നത്. ഇത് വായിക്കുന്നവര്‍ക്ക് രസമാണ്. എഴുതുന്ന മഞ്ഞപത്രക്കാര്‍ക്കും വായിക്കുന്ന ഒരു പണിയുമില്ലാത്തവര്‍ക്കും ഭയങ്കര രസമുള്ള കാര്യമാണ്.

    പക്ഷെ മനസിലാക്കേണ്ട കാര്യം എല്ലാവരും മനുഷ്യര്‍ ആണെന്നതാണ്. നിങ്ങളെ പോലെ തന്നെ ഭക്ഷണം കഴിച്ച് അവനവന്റെ ജോലി നോക്കുന്നവരാണ്. എന്റെ ജീവിതത്തില്‍ ഇന്നുവരെ വ്യക്തിജീവിതത്തെ പൊതു ഇടത്തില്‍ കൊണ്ടു വന്നിട്ടില്ല, ഒരു പരിപാടിയ്ക്ക് പോയി പ്രശ്‌നമുണ്ടാക്കുകയോ വൈകി ചെല്ലുകയോ പോലും ചെയ്തിട്ടില്ല. യാതൊരുവിധ പരാതിയും എനിക്കെതിരെയില്ല. പിന്നെ എന്തിനാണ് കുറച്ച് മാസങ്ങളായി ഇങ്ങനെ ടാര്‍ജറ്റ് ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അതിനാലാണ് ഈ വീഡിയോ ഇടുന്നതും.

    ഒരുപാട് പേര്‍ എന്റെ വളരെ അടുത്ത സുഹൃത്തുക്കള്‍ അടക്കം ഇതുവരെ വന്ന വാര്‍ത്തകള്‍ വിട്ടേക്ക് വിട്ടേക്ക് എന്നു പറഞ്ഞു. പക്ഷെ കുറേയാകുമ്പോള്‍ നമ്മളും മനുഷ്യരാണ് പറയേണ്ട കാര്യങ്ങള്‍ പറഞ്ഞു പോകും. ഒരു ആണിന്റെ കൂടെ ഫോട്ടോയിട്ടാല്‍, അവന്‍ ഒരു ബര്‍ത്ത് ഡേ പോസ്റ്റില്‍ എന്നെ ടാഗ് ചെയ്താല്‍ ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്നണോ അതിന്റെ അര്‍ത്ഥം. എന്റെ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ഒരാളുടെ കൂടെ മാസികയുടെ കവറില്‍ വരുന്നു. ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ നിങ്ങള്‍ വിവാഹം കഴിക്കുമോ എന്നും ചോദിക്കുന്നു.

    അവള്‍ ആരെയെങ്കിലും വിവാഹം കഴിക്കുന്ന കാര്യവും ഞാന്‍ വേറെയാരെങ്കിലും വിവാഹം കഴിക്കുന്നതുമായി വിവാഹത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാടാണ് പറഞ്ഞത്. ഉടനെ ഞങ്ങള്‍ രണ്ടു പേരും വിവാഹം കഴിക്കുമോ എന്നാക്കി. എന്നിട്ടൊരു മഞ്ഞപത്രത്തിന്റെ തലക്കെട്ട് ഇവര്‍ ലെസ്ബിയന്‍സ് ആണോ? എന്ന്. കാര്യമായിട്ടാണോ? ലെസ്ബിയനിസം, സ്വവര്‍ഗാനുരാഗം എന്നതൊക്കെ കേരളത്തില്‍ വളരെ വൈകി വന്ന ആശയങ്ങളാണെന്ന് കരുതി കണ്ടിടത്തൊക്കെ വാരി വിതറുകയാണോ?

    നിങ്ങള്‍ക്ക് ജീവിതത്തില്‍ വളരെ വൈകിയാണ് എന്താണിതെന്ന് അറിഞ്ഞെന്ന് കരുതി എല്ലായിടത്തും പറഞ്ഞ് നടക്കുകയാണോ? നിങ്ങളുടെ വീട്ടിലും ചേച്ചിമാരില്ലേ, സുഹൃത്തുക്കളില്ലേ, എല്ലാത്തിന്റേയും അടിസ്ഥാനം ലൈംഗികതയാണോ? എല്ലാത്തിന്റേയും അടിസ്ഥാനം വൃത്തികേടാണോ? അങ്ങനെയാണോ മഞ്ഞപത്രക്കാര്‍ കരുതിയിരിക്കുന്നത്? ഇത്ര ഇടുങ്ങിയ ചിന്താഗതിയിലാണോ നിങ്ങള്‍ വളര്‍ന്നിരിക്കുന്നത്? വൃത്തികേട് എഴുതുന്നതിന് ഒരു പരിധിയില്ലേ?

    മനപ്പൂര്‍വ്വം കരിവാരിതേക്കാന്‍ ചെയ്യുന്നത് പോലെയുണ്ട്. ഇതിനൊരു നിയമം വേണം. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഇതുപോലെയുള്ള വാര്‍ത്തകള്‍ കാരണം മാനസികമായി ബുദ്ധിമുട്ടുന്നുണ്ട്. പക്ഷെ പ്രതികരിച്ചാല്‍ കൂടുതല്‍ ഫയര്‍ ആകുമെന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. പക്ഷെ ഇത്രയും വൃത്തികേട് എഴുതുന്നതിനേക്കാള്‍ വലുതല്ല പ്രതികരിക്കുന്നത്. മനുഷ്യന്‍ എന്ന നിലയില്‍ തോന്നിയത് കൊണ്ടാണ് ഞാന്‍ പ്രതികരിക്കുന്നത്.

    എല്ലാവര്‍ക്കും പ്രതികരിക്കാന്‍ പറ്റണം. നാട്ടുകാര്‍ക്കെങ്കിലും കുറച്ച് വിവരമുണ്ടാകണ്ടേ. നിങ്ങള്‍ക്ക് എന്താണ് ഇതുകൊണ്ട് കിട്ടുന്നത്? നിങ്ങളെയാണ് ഇങ്ങനെ ചൂഷണം ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് പ്രതികരിക്കാന്‍ തോന്നില്ലേ? അതുപോലെ തന്നെയല്ലേ ഞങ്ങളും. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുന്നത് പോലെ ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു. ആ സമത്വം എന്താണില്ലാത്തത്? ഇത് കേരളത്തിന്റെ സംസ്‌കാരമല്ല. ഈ എഴുതുന്നതിനെതിരെ ഒരു നിയമം വരണം. ഇത് എന്റെ നിലപാടാണ്. എല്ലാവരുടേയും ക്ഷമയ്ക് പരിധിയുണ്ട്. മനസിലാക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.