ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ബിബി ഹൗസിനകത്ത് നടന്ന പല കാര്യങ്ങളും ഇപ്പോഴും ചർച്ചാ വിഷയം ആണ്. ഷോ അവസാനത്തിലേക്ക് അടുത്തപ്പോൾ, ‘ദുബൈ ചോക്ലേറ്റു’മായി ബന്ധപ്പെട്ട് വലിയ ചർച്ച ഹൗസിനകത്തും പ്രേക്ഷകർക്ക് ഇടയിലും നടന്നിരുന്നു. സെറീനയുമായുള്ള സൗഹൃദത്തെ കുറിച്ച് റെനീഷയുടെ ചേട്ടൻ പറഞ്ഞതായിരുന്നു ഈ വാക്കുകൾ. ഫാമിലി വീക്കിൽ ആയിരുന്നു ഇത്. പിന്നാലെ വലിയ ചർച്ചകളും നടന്നു. സെറീന- റെനീഷ സൗഹൃദത്തിൽ വിള്ളലും വീണിരുന്നു. ഇപ്പോഴിതാ ദുബൈ ചോക്ലേറ്റ് വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റെനീഷയുടെ സഹോദരൻ. Advertisement
“പോയത് വൺ ഡേ ആണെങ്കിലും ദുബൈ ചോക്ലേറ്റ് മാജിക് ഹിറ്റായി. പക്ഷേ എയറിൽ പോയത് ഞാനായിരുന്നു. ഇത്രത്തോളം വലിയ ഹിന്റ് വേണ്ടായിരുന്നു. ഇങ്ങനെ ഒരു ഫേമസ് ആരും കൊതിച്ചിട്ടുണ്ടാവില്ല. പുറത്തുള്ള കാര്യങ്ങൾ ബിഗ് ബോസിനകത്ത് പറയരുതെന്ന് അവർ മുന്നറിയിപ്പ് തന്നിരുന്നു. സെറീനയോടുള്ള കൂട്ടുകെട്ടിനെ പറ്റിയല്ല ഞാൻ പറഞ്ഞത്. അതല്ല ഞാൻ ഉദ്ദേശിച്ചത്. ഫസ്റ്റ് രണ്ട് ആഴ്ചയിൽ വളരെ നല്ല പെർഫോമൻസ് ആയിരുന്നു റെനീഷയുടേത്. പക്ഷേ പിന്നീട് ആ ഗ്രാഫ് താഴോട്ട് വന്നു. അതിന് കാരണം ഫ്രണ്ട്ഷിപ്പിന്റെ സർക്കിളിൽ വന്നത് കൊണ്ടാണ്. ഞാൻ അവിടെ ഫ്രണ്ട്ഷിപ്പ് സർക്കിളിൽ പെടണ്ട എന്നാണ് ഉദ്ദേശിച്ചത്. ഒരുപാട് പേരുടെ മനസിൽ ഇക്കാര്യം ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണ് ദുബായ് ചോക്ലേറ്റിന് ഇത്രയും ഹൈപ്പ് കിട്ടിയത്”, എന്നാണ് സഹോദരൻ പറഞ്ഞത്. ബിഹൈൻഡ് വുഡ്സിനോടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.




