ചെന്നൈ: തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്‍റെ ഇന്ത്യന്‍ 2. പ്രഖ്യാപന സമയം മുതല്‍ കമല്‍ ഹാസന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്.
2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഇടയ്ക്ക് പ്രതിസന്ധികള്‍ വന്നെങ്കിലും പിന്നീട് വിക്രത്തിന്‍റെ വിജയത്തിന് ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു. 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തിയിരുന്നുഇപ്പോള്‍ ചിത്രത്തിന്‍റെ പ്രധാന അപ്ഡേറ്റ് നാളെ വരാന്‍ ഇരിക്കുന്നു എന്നാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. തങ്ങളുടെ എക്സ് അക്കൌണ്ടില്‍ ഇത് സംബന്ധിച്ച് പോസ്റ്റ് ലൈക്ക പ്രൊഡക്ഷന്‍സ് ഇട്ടിട്ടുണ്ട്. ഇത് പ്രകാരം ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 11ന് സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടാകും. മിക്കവാറും ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപനം ആയിരിക്കും എന്നാണ് തമിഴ് സിനിമ ലോകത്ത് നിന്നുള്ള സംസാരം.
അപ്ഡേറ്റ് സംബന്ധിച്ച് ലൈക്ക പങ്കിട്ട പോസ്റ്ററിന്‍റെ അടിയില്‍ ‘റിസീവ്ഡ് കോപ്പി- സേനാപതി’ എന്ന് എഴുതിയത് വലിയ സര്‍പ്രൈസിനുള്ള സൂചനയാണ് എന്നാണ് സിനിമ ലോകം കരുതുന്നത്. സ്വതന്ത്ര്യ സമര പോരാളിയായ സേനാപതി രാജ്യത്തെ അഴിമതികള്‍ക്കെതിരെ പോരാടുന്നതാണ് ഇന്ത്യന്‍റെ കഥ.
