Wednesday, November 26, 2025
spot_img
More

    Latest Posts

    റീൽ രംഗമല്ല, റിയൽ ജീവിതം’; ഓടുന്ന കാറിന് മുകളിൽ കത്തിച്ച് വച്ച പടക്കം, ദീപാവലി ആഘോഷത്തിന്‍റെ വീഡിയോ വൈറൽ

    ‘ ഇത് ദീപാവലി ആഘോഷമല്ല, അരാജകത്വമാണ്!! വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുന്ന തരത്തിൽ എൻസിആർ കുട്ടികള്‍ മിടുക്കരായി മാറിയിരിക്കുന്നു.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടത്.

    ഉത്തരേന്ത്യയിലെ ഹിന്ദു ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദീപാവലി. എന്നാല്‍, ഇന്ന് ദീപങ്ങള്‍ കത്തിച്ച് വച്ചുള്ള ആഘോഷം, പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷിക്കുന്നതിലേക്ക് മാറിയിരിക്കുന്നു. ദീപാവലി എന്നാല്‍ ഇന്ന് ശബ്ദഘോഷമാണ്. കേരളത്തില്‍, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ വിഷുവിനാണ് പടക്കം പൊട്ടിച്ചിരുന്നത്. പുതിയ കാലത്ത് കേരളത്തിലും ദീപാവലി ദിവസം പടക്കങ്ങള്‍ പൊട്ടിച്ച് തുടങ്ങിയെന്നത് കേരളത്തിലെ കവലകള്‍ തോറുമുള്ള പടക്കക്കടകള്‍ തെളിവ് തരുന്നു, ഉത്തരേന്ത്യയിലാകട്ടെ ദീപാവലി ദിവസം ശബ്ദമുഖരിതമായിരിക്കും. ദില്ലി – എന്‍സിആര്‍ പ്രദേശത്ത് കാതടപ്പിക്കുന്ന ദീപാവാലി ആഘോഷം അതിരാവിലെ തന്നെ തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹരിയാന, മുംബൈ, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലെ ഉത്തരേന്ത്യന്‍ ദീപാവലി ആഘോഷങ്ങളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയെ.

    ഇതിനിടെ സച്ചിന്‍ ഗുപ്ത എന്ന ട്വിറ്റര്‍ ഉപയോക്താവ് ഒരു വീഡിയോ പങ്കുവച്ചു കൊണ്ട് ഇങ്ങനെ എഴുതി,’ ഇത് ദീപാവലി ആഘോഷമല്ല, അരാജകത്വമാണ്!! വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുന്ന തരത്തിൽ എൻസിആർ കുട്ടികള്‍ മിടുക്കരായി മാറിയിരിക്കുന്നു.’ ഒപ്പം അദ്ദേഹം വീഡിയോ ഗുര്‍ഗാവ് പോലീസിന് ടാഗ് ചെയ്തു. വീഡിയോ അപകടകരമായ രീതിയില്‍ പാഞ്ഞു പോകുന്ന സുമോ കാറിന്‍റെ മുകളില്‍ പടക്കം കത്തിച്ച് വച്ചിരിക്കുന്നതിന്‍റെതായിരുന്നു. വാഹനം മുന്നോട്ട് നീങ്ങുമ്പോള്‍ പടക്കങ്ങള്‍ കത്തി മുകളിലേക്ക് പടരുന്നു. വീഡിയോ ഏതെങ്കിലും സിനിമയില്‍ നിന്നാണോയെന്ന് നമ്മള്‍ സംശയിച്ച് പോകും. റോഡില്‍ നിരവധി കാറുകള്‍ പോകുന്നതിനിടെയായിരുന്നു ഈ അഭ്യാസം. ഒന്നില്‍ കൂടുതല്‍ സുമോ കാറുകളില്‍ ഇത്തരത്തില്‍ പടക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

    ബംഗളൂരുവില്‍ ഐടി കമ്പനി പ്രവര്‍ത്തിച്ചിരുന്ന നാല് നില കെട്ടിടം ഷോർട്ട് സർക്യൂട്ടിനെ തുടര്‍ന്ന് കത്തിയമര്‍ന്നു

    മറുമരുന്നില്ല, ഓസ്ട്രേലിയയില്‍ ഭീഷണി ഉയർത്തി സ്റ്റീഫൻസ് ബാൻഡഡ് പാമ്പ് !

    വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച് വച്ച നിലയില്‍ ദേശീയ പാതയിലൂടെയാണ് യുവാക്കളുടെ അഭ്യാസ പ്രകടനം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലയാതോടെ പ്രതികരണവുമായി നിരവധി പേരെത്തി. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ നിരോധിക്കമമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. “നിയമരാഹിത്യം” എന്നായിരുന്നു ചിലര്‍ വിശേഷിപ്പിച്ചത്. “അരാജകത്വം ഇങ്ങനെയാണ് കാണുന്നത്,” മറ്റൊരാള്‍ എഴുതി. വീഡിയോ വൈറലായിതിന് പിന്നാലെ പ്രതികരണവുമായി ഗുരുഗ്രാം എസിപി രംഗത്തെത്തി. ‘വാഹനങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നും വിവരം ലഭിക്കുന്നുണ്ട്. ഓടുന്ന വാഹനങ്ങളില്‍ ഇത്തരത്തില്‍ പടക്കം പൊട്ടിച്ച് യാത്ര ചെയ്തതിന്‍റെ വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിക്കുകയാണ്. സിസിടിവികളില്‍ നിന്നും മറ്റ് സോഴ്സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.’ അദ്ദേഹം വീഡിയോകളെ കുറിച്ച് പറഞ്ഞു.

    മാളിന്‍റെ സ്റ്റെയര്‍കെയ്സിന് അടിയില്‍ ആറ് മാസത്തോളം രഹസ്യജീവിതം; ഒടുവില്‍ പിടി വീണു

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.