മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ നായികയാണ് ജോമോള്‍. നര്‍ത്തകിയുമായ നടി ജോമോള്‍ക്ക് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ പ്രകടനത്തിന് ലഭിച്ചിരുന്നു. സിനിമയില്‍ ജോമോള്‍ നിലവില്‍ സജീവമല്ല. എന്നാല്‍ നടി ജോമോള്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിലാണ് ജോമോള്‍ വക്കീല്‍ വേഷത്തില്‍ എത്തുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ നായികയായി വേഷിടുമ്പോള് രഞ്ജിത് ശങ്കറാണ് സംവിധാനം. ഛായാഗ്രാഹണം ചന്ദു സെല്‍വരാജാണ്. ജയ് ഗണേഷ് ഉണ്ണി മുകുന്ദൻ ഫിലിസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.




