ഏതാനും നാളുകൾക്ക് മുൻപാണ് സീരിയൽ താരം കാര്‍ത്തിക് പ്രസാദ് അപകടത്തിൽപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നത്. ഫെബ്രുവരി 21 തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്. ഇപ്പോഴിതാ കാർത്തിക്കിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബീന ആന്റണി. കാർത്തിക്കിന്റെ ആരോഗ്യ വിവരം തിരക്കി ഒത്തിരി പേർ തന്നെ കോൺടാക്ട് ചെയ്തുവെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ബീന പറഞ്ഞു.
സത്യമാണ്, അങ്ങനെ ഒരു അപകടം നടന്നു. ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും പോകുന്ന വഴി ബസ് ഇടിച്ചതാണ്. ഫോൺ സംസാരിച്ചിരുന്നുവെന്നാണ് തോന്നുന്നത്. അപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അൽപം ഗുരുതരമാണ്. പ്രശ്നങ്ങളുണ്ട്. കുറച്ച് നാളിനി നടക്കാനൊന്നും പറ്റില്ല. കാരണം കാലിന് കാര്യമായ പ്രശ്നം വന്നിട്ടുണ്ട്. രണ്ട് കാലിലേയും മസിൽസും സ്കിന്നും പോയിട്ടുണ്ട്. അതിന്റെ സർജറി നടന്നു കൊണ്ടിരിക്കയാണ്. കോഴിക്കോട് കാരനാണ് കാർത്തിക്. ഭാര്യയും വീട്ടുകാരും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ശേഷം കോഴിക്കോട് കൊണ്ടുപോയി. അവിടെയാണ് ചികിത്സ തുടരുന്നത്. ഭാര്യയുമായി സംസാരിച്ചപ്പോൾ ഭയങ്കര പെയിൻ ആണെന്നാണ് പറഞ്ഞത്. പെയിൻ കില്ലർ കൊടുക്കുന്നുണ്ട്. രണ്ട് മൂന്ന് പ്ലാസ്റ്റിക് സർജറി കഴിഞ്ഞു. ഇതെല്ലാം കഴിഞ്ഞിട്ട് വേണം പൊട്ടലിന്റെ സർജറി നടത്താൻ”, എന്നാണ് ബീന ആന്റണി പറഞ്ഞത്.
