Wednesday, November 26, 2025
spot_img
More

    Latest Posts

    ‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട് നീണ്ടകര ‘ സ്‍ട്രീമിംഗ് ആരംഭിക്കുന്നു

    ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സീരീസ് ‘കേരള ക്രൈം ഫയൽസ്-ഷിജു പാറയിൽ വീട് നീണ്ടകര ‘ സ്‍ട്രീമിംഗ് ആരംഭിക്കുന്നു. ജൂൺ 23നാണ് സ്‍ട്രീമിംഗ് തുടങ്ങുക. വളരെ പുതുമയാർന്നതും നൂതനവുമായ കാഴ്‍ചാനുഭവം പ്രേക്ഷകർക്ക് പകർന്നു നൽകുന്ന വെബ് സീരീസ് ഒരു ക്രൈം ത്രില്ലറാണ്. ലാലും അജു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു,

    പ്രേക്ഷകർക്ക് വിസ്‍മയം സൃഷ്‍ടിക്കുന്ന തരത്തിലുള്ള സീരിസിന്റെ ഇതിവൃത്തം വികസിക്കുമ്പോൾ, കാഴ്‍ചക്കാരെ കുറ്റകൃത്യത്തിന്റെയും അന്വേഷണത്തിന്റെയും തീവ്രമായ യാത്രയിലേക്ക് കൊണ്ടുപോകും. അഹമ്മദ് ഖബീർ സംവിധാനം ചെയ്യുന്ന സീരിസായ ‘കേരള ക്രൈം ഫയൽസ് -ഷിജു പാറയിൽ വീട് നീണ്ടകര’യിലൂടെ അത്യന്തം ത്രില്ലിങ്ങായ കാഴ്‍ചാനുഭവം പ്രേക്ഷകനിലേക്ക് എത്തിക്കാനാണ് പ്രവർത്തകരുടെ ശ്രമം. ജിതിൻ സ്റ്റാനിസ്ലോസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങി ഒന്നിലധികം ഭാഷകളിൽ സീരീസ് ലഭ്യമാകും.ഇത് ഒരു സാധാരണ ഫീച്ചർ ചിത്രത്തിൽ നിന്ന് വ്യത്യസ്‍തമായി, വെബ് സീരിസ് നൽകുന്ന അധിക സമയം കഥയെ സമഗ്രമായും ആകർഷകമായും അവതരിപ്പിക്കാനുള്ള കഴിവ് സമ്മാനിച്ചു എന്നാണ് സംവിധായകൻ അഹമ്മദ് ഖബീർ പറയുന്നത്. പരമ്പരയെക്കുറിച്ച് കൂടുതൽ സംസാരിച്ച നിർമാതാവ് രാഹുൽ റിജി നായരുടെ വാക്കുകൾ ഇങ്ങനെ- ഡിസ്‌നി + ഹോട്ട്‌സ്റ്റാറിന്റെ മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസ് ആയതിനാൽ, നിർമ്മാണ മൂല്യത്തിലും ഗുണനിലവാരത്തിലും വിട്ടുവീഴ്‍ച ചെയ്യാതെയാണ് കേരള ക്രൈം ഫയൽസ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും, ‘കേരള ക്രൈം’ ഫയലുകളുടെ നിർമ്മാണവും കഥപറച്ചിലും ഇന്ത്യയിലെ ജനപ്രിയ വെബ് സീരീസുകൾക്ക് തുല്യമാണ്. ഹെഷാം അബ്‍ദുള്‍ വഹാബാണ് സംഗീതം.

    ഡിസ്‌നി സ്റ്റാർ, ബിസിനസ് ആൻഡ് കോൺടെന്റ് ഹെഡ് സൗത്ത് & മഹാരാഷ്ട്ര, കൃഷ്‍ണൻ കുട്ടി പറയുന്നത് ഇങ്ങനെ- ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാർ കാഴ്‍ചക്കാർക്ക് അവരുടെ ഇഷ്‍ടപ്പെട്ട ഭാഷകളിൽ പ്രത്യേകം തയ്യാറാക്കിയ ഉള്ളടക്കം നൽകുന്നതിൽ പ്രശസ്‍തമാണ്. ‘കേരളാ ക്രൈം ഫയൽസിൽ’, ലാൽ, അജു വർഗീസ് തുടങ്ങിയ മികച്ച പ്രതിഭകൾക്കൊപ്പവും മറ്റു നടീ നടന്മാർക്കൊപ്പവും പ്രവർത്തിച്ചുകൊണ്ട് ഞങ്ങൾ യഥാർത്ഥ മലയാളം ഉള്ളടക്കവുമായി ഒരു ആവേശകരമായ യാത്ര ആരംഭിക്കുന്നു. ഞങ്ങളുടെ പുതിയ ഷോയിലൂടെ, മലയാള വിപണിയിലെ പ്രേക്ഷകർക്ക് പുത്തൻ, പുതിയ ഉള്ളടക്ക അനുഭവം നൽകുന്ന ഒരു യാത്ര ഞങ്ങൾ ആരംഭിക്കുകയാണ്. ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സീരിസിനായിട്ട്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.