Sunday, July 12, 2026
spot_img
More

    Latest Posts

    കോട്ടയത്ത് യുവാക്കളെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: യുവതി ഉള്‍പ്പെടെ 10 പേർ അറസ്റ്റിൽ

    കറുകച്ചാല്‍ കൂത്രപ്പള്ളി പള്ളിക്ക് സമീപം യുവാക്കളെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മാമ്മൂട് കൊച്ചുറോഡ് ഭാഗത്ത് വലിയപറമ്ബില്‍ വീട്ടില്‍ രാഹുല്‍ സുരേന്ദ്രൻ (28), മാടപ്പള്ളി മാമ്മൂട് മാന്നില ഭാഗത്ത് കുന്നേല്‍ വീട്ടില്‍ അപ്പൂസ് എന്ന് വിളിക്കുന്ന ജസ്റ്റിൻ ജോസഫ് (24), മാടപ്പള്ളി സ്വദേശി സെബിൻ പി സിബിച്ചൻ (19), പത്തനംതിട്ട സ്വദേശി അമല്‍ രാജ് പി.ആര്‍ (19), മാടപ്പള്ളി സ്വദേശി വിവേക് വിനോദ് (18), മൂവാറ്റുപുഴ കല്ലൂര്‍ക്കാട് ഭാഗത്ത് നിരപ്പേല്‍ വീട്ടില്‍ ഗോപിക (23), തിരുവല്ല സ്വദേശി ആഷിഷ് എം.എ (18), മാടപ്പള്ളി മാമ്മൂട് കണിച്ചുകുളം ഭാഗത്ത് ചിറയില്‍ വീട്ടില്‍ ക്രിസ്റ്റിൻ രാജു (26), തിരുവല്ല സ്വദേശി സാജു സി.എസ് (18), തിരുവല്ല കുറ്റൂര്‍ ഭാഗത്ത് ചിറ്റക്കാട്ട് വീട്ടില്‍ സഞ്ചു കുമാര്‍ (22) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

    ആഷിഷ്, ക്രിസ്റ്റിൻ രാജു, സാജു, സഞ്ചു കുമാര്‍ എന്നിവരെ പ്രതികള്‍ക്ക്‌ ഒളിവില്‍ കഴിയാനും മറ്റും സഹായിച്ചതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.പത്തൊമ്ബതാം തീയതി വൈകിട്ട് കറുകച്ചാല്‍ കൂത്രപ്പള്ളി പള്ളിയുടെ റാസ നടന്നുകൊണ്ടിരുന്ന സമയത്ത് സംഘം ചേര്‍ന്ന് പള്ളിമുറ്റത്ത് പ്രശ്നമുണ്ടാക്കിയതിനെ അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവര്‍ പള്ളിയുടെ സമീപം താഴെ റോഡില്‍ വച്ച്‌ യുവാക്കളെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവ സ്ഥലത്തുനിന്നും വാഹനത്തില്‍ കടന്നുകളയുകയും ചെയ്തു.

    പരാതിയെ തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്നും പിന്നീട് സാഹസികമായി പിടികൂടുകയുമായിരുന്നു.കറുകച്ചാല്‍ സ്റ്റേഷൻ എസ്.എച്ച്‌.ഓ പ്രശോഭ് കെ.കെ, എസ്.ഐ മാരായ അനുരാജ്, നജീബ്, സി.പി.ഒ മാരായ വിവേക്, സുരേഷ്, അൻവര്‍,നിയാസ്,രതീഷ്,ദിവ്യ, സിജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.രാഹുല്‍ സുരേന്ദ്രന് തൃക്കൊടിത്താനം, പാമ്ബാടി എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. രാഹുല്‍, ജസ്റ്റിൻ,ഗോപിക എന്നിവരെ കോടതി റിമാൻഡ് ചെയ്തു. സെബിൻ, അമല്‍രാജ്, വിവേക് എന്നിവരെ കോടതി ബോസ്റ്റണ്‍ സ്കൂളിലേക്ക് അയക്കുകയും ചെയ്തു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.