കോഴിക്കോട്: സെയിൽസ് ഗേളിനെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. ചേനായി റോയൽ മാർബിൾസ് ഉടമ ജാഫറിനെയാണ് അറസ്റ്റ് ചെയ്തത്. പേരമ്പ്ര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ജാഫറിന്റെ ഉടമസ്ഥതയിലുള്ള പേരാമ്പ്രയിലെ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്യുന്നത്. കടയിലെ സാമ്പത്തികവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ജാഫർ യുവതിയെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചത്. മർദനമേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ ജാഫറിനെ കോടതിയിൽ ഹാജരാക്കും.
