Saturday, November 22, 2025
spot_img
More

    Latest Posts

    സംവിധായകൻ മഡോണിയെ കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു

    ശിവകാര്‍ത്തികേയൻ നായകനായ ‘മാവീരൻ’ എന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. മഡോണി അശ്വിനെ കുറിച്ച് ലോകേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

    സംവിധായകൻ മഡോണിയെ കുറിച്ച് ലോകേഷ് പറഞ്ഞ കാര്യങ്ങള്‍ ശിവകാര്‍ത്തികേയനാണ് ആരാധകരുമായി പങ്കുവെച്ചത്. താൻ ഒരു ലാസ്റ്റ് ബെഞ്ച് സ്റ്റുഡന്റെ ആണെന്നും എന്തൊക്കൊയോ ചെയ്‍ത് ഒരു സിനിമയെടുക്കുകയാണെന്നുമാണ് ലോകേഷ് വ്യകത്മാക്കി. പക്ഷേ മഡോണി ഫസ്റ്റ് ബഞ്ച് സ്റ്റുഡന്റ് ആണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ തനത് രീതിയില്‍ സിനിമ എടുക്കാനാകുന്നതെന്നും ലോകേഷ് കനകരാജ് പറഞ്ഞതായിരുന്നു മാവീരന്റെ ചിത്രീകരണ സമയത്ത് തന്റെ മനസിലുണ്ടായിരുന്നതെന്നും ശിവകാര്‍ത്തികേയൻ വ്യക്തമാക്കി.ലോകേഷ് കനകരാജും മഡോണിയും സുഹൃത്തുക്കളുമാണ്.

    ‘മാവീരൻ’ ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയും ‘മാവീരൻ’ എന്ന ചിത്രത്തിനുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ.

    ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ‘പ്രിൻസ് ആണ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിൻസ്’ എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിൻസ്’ നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ‘പ്രിൻസ്’ എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു ശിവകാര്‍ത്തികേയന്റെ നായിക.

    ശിവകാര്‍ത്തികേയന്റെ മറ്റൊരു ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസൻ ആണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം ‘റംഗൂണി’ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രം കശ്‍മിരില്‍ ചിത്രീകരണം നടക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    ‘അയലാൻ’ എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് ‘അയലാൻ’ പ്രദര്ശനത്തിന് എത്തുക.

    ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുനനു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് താരമാണ്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.