
മലയാളികള്‍ക്ക് സുപരിചതയാണ് ഹനാന്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയ പെണ്‍കുട്ടിയാണ് ഹനാന്. മീന്‍ കച്ചവടം നടത്തുന്ന ഹനാനെക്കുറിച്ചുള്ള വാര്‍ത്തയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തെറ്റിദ്ധാരണകളുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത പെണ്‍കുട്ടിയാണ് ഹനാന്.
കഴിഞ്ഞ ദിവസം ഹനാന്റെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാളുകള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു ഹനാന്. വര്‍ക്കൗട്ടിലൂടെ തന്റെ ഫിറ്റ്നസ് വീണ്ടെടുക്കുകയാണ് താരം. വര്‍ക്കൗട്ട് വീഡിയോ വൈറലായി മാറിയതോടൊപ്പം തന്നെ താരത്തിനെതിരെ സദാചാരവാദികളുടെ സൈബര്‍ ആക്രമണവുമുണ്ടായിരുന്നു. എന്നാല്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന ഭാവത്തില്‍ മുന്നോട്ട് പോവുകയാണ് ഹനാന്.
ഇപ്പോഴിതാ അനെക് ഡോട്ട് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഹനാന് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് ക്രഷ് തോന്നിയ നടനെക്കുറിച്ചാണ് ഹനാന് സംസാരിക്കുന്നത്. ഷെയ്ന് നിഗത്തിനോടാണ് ക്രഷ് തോന്നിയതെന്നാണ് ഹനാന് പറയുന്നത്. ഷെയ്ന് നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന് പറഞ്ഞു. ഷെയ്ന് നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാന് പറയുന്നുണ്ട്.
പിന്നാലെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാലുള്ള ആഗ്രഹങ്ങളും ഹനാന് പങ്കുവെക്കുന്നുണ്ട്. വിജയ്ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നാണ് ഹനാന് പറയുന്നത്. മലയാളത്തില്‍ ഉണ്ണി മുകുന്ദനൊപ്പം സഹോദരിയായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറയുന്ന ഹനാന് നായികയാകാന്‍ ഇഷ്ടം ഷെയ്ന് നിഗത്തിന്റേതാണെന്നും പറയുന്നു.
അറേഞ്ചഡ് വിവാഹം ആണോ പ്രണയ വിവാഹമാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ഷെയ്ന് ഇഷ്ടമാണെങ്കില്‍ പ്രണയ വിവാഹമെന്നും ഷെയ്ന് ഉമ്മയ്ക്ക് ഇഷ്ടമായാല്‍ അറേഞ്ച്ഡും എന്നും ഹനാന് തമാശയായി പറയുന്നുണ്ട്. സ്വവര്‍ഗാനുരാഗത്തെക്കുറിച്ചും ഹനാന് സംസാരിക്കുന്നുണ്ട്. സ്വന്തം പാര്‍ട്ട്ണര്‍ ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണോ എന്നതൊക്കെ അവരവരുടെ താല്‍പ്പര്യം മാത്രമാണെന്നാണ് ഹനാന് പറയുന്നത്.
ബിഗ് ബോസിനെക്കുറിച്ചും ഹനാന് സംസാരിക്കുന്നുണ്ട്. ബിഗ് ബോസ് നല്ല ഷോയാണ്. നമ്മളുടെ ക്യാരക്ടര്‍ നല്ലതാണെങ്കില്‍ എവിടെ വേണമെങ്കിലും എത്രകാലം വേണമെങ്കിലും കഴിയാം. അവസരം കിട്ടിയാല്‍ പോകുമെന്നാണ് ഹനാന് പറയുന്നത്.