Saturday, April 4, 2026
spot_img
More

    Latest Posts

    പിരിഞ്ഞെന്ന അഭ്യൂഹം കാറ്റില്‍‌ പറത്തി മലൈക്കയുടെയും അര്‍ജുന്‍റെയും മാസ് എന്‍ട്രി.!

    ദില്ലി:മലൈക അറോറയും അർജുൻ കപൂറും വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടെ വീണ്ടും ആരാധകരെ ഞെട്ടിച്ച് പ്രണയ ജോഡി. മലൈകയെയും അർജുനെയും ഞായറാഴ്ച ഉച്ചയ്ക്ക് ബാന്ദ്രയിൽ ഒന്നിച്ച് കണ്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായത്. ബന്ദ്രയിലെ ഒരു ഭക്ഷണശാലയില്‍‌ നിന്നും ലഞ്ച് ഡേറ്റിന് ശേഷം ഇരുവരും പുറത്തുവരുന്ന ഫോട്ടോകളാണ് വൈറലായത്. ഔട്ടിംഗിനായി മലൈക അറോറ വെള്ള നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്, അർജുൻ കപൂർ കറുത്ത ടീ ഷർട്ടും പാന്‍റ്സും ധരിച്ചിരിക്കുന്നു.

    കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നായ ദിനത്തിൽ മലൈകയുടെ പോസ്റ്റിൽ അർജുൻ കപൂർ കമന്‍റ് ഇട്ടതിന് പിന്നാലെയാണ് ഈ ഔട്ടിംഗ് എന്നത് ശ്രദ്ധേയമാണ്. അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞതായും അര്‍ജുന്‍ ഇന്‍ഫ്ലൂവെന്‍സറും നടിയുമായ കുഷാ കപിലയുമായി ഡേറ്റിംഗ് നടത്തുന്നതായും റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് മലൈക അറോറയെയും അർജുൻ കപൂറിനെയും കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയത്.

    കരണ്‍ ജോഹര്‍ നടത്തിയൊരു പാര്‍ട്ടിയില്‍ കുശയും അര്‍ജുന്‍ കപൂറും അടുത്തിടെ പങ്കെടുത്തിരുന്നു. അതേ സമയം അവധി ആഘോഷിക്കാന്‍ പോയിരുന്ന മലൈക്ക ഈ പാര്‍ട്ടിക്ക് വന്നിരുന്നില്ല. ഇതേ പാര്‍ട്ടിയില്‍ അര്‍ജുനും കുശയും ഒന്നിച്ച് നില്‍‌ക്കുന്ന ഫോട്ടോ വൈറലായിരുന്നു. ഇതാണ് ഗോസിപ്പിലേക്ക് നയിച്ചത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.