മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ വീണ്ടും തമിഴിൽ. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യർ ഭാഗമാകുന്നത്. താരത്തെ സ്വാഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അപ്ഡേറ്റ് പങ്കുവച്ചു. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്.
