മലയാള സിനിമ അതിന്‍റെ ഏറ്റവും തിളക്കമുള്ള കാലങ്ങളില്‍ ഒന്നിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഫെബ്രുവരി മാസത്തിലെത്തിയ മൂന്ന് ചിത്രങ്ങളാണ് വന്‍ തോതില്‍ തിയറ്ററുകളിലേക്ക് ആളെ എത്തിച്ചത്. പ്രേമലുവും ഭ്രമയുഗവും ഏറ്റവുമൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്‍സും. ഇതില്‍ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിലും വന്‍ തരംഗമായിരിക്കുകയാണ്. കൊടൈക്കനൈല്‍ പശ്ചാത്തമാക്കുന്ന, തമിഴ് കഥാപാത്രങ്ങള്‍ ഉള്ള, കമല്‍ ഹാസന്‍റെ ഗുണ സിനിമയുടെ റെഫറന്‍സുകളുള്ള ചിത്രം വളരെ പെട്ടെന്നാണ് തമിഴ് പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. ഇപ്പോഴിതാ മറ്റൊരു ഭാഷയിലെ പ്രേക്ഷകരിലേക്കും എത്താന്‍ ഒരുങ്ങുകയാണ് ചിത്രം.
