Friday, March 14, 2025
spot_img
More

    Latest Posts

    ‘പല നടിമാരുടേയും പേര് പറഞ്ഞെങ്കിലും മന്ത്ര തന്നെ വേണമെന്ന് വിജയിക്ക് നിർബന്ധമായിരുന്നു’; അന്ന് സംഭവിച്ചത്!

    തെന്നിന്ത്യയിലെ എണ്ണം പറഞ്ഞ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ദളപതി വിജയ്. അദ്ദേഹത്തിന്റെ പരാജയപ്പെടുന്ന സിനിമകൾ പോലും തിയേറ്റിലും ഒടിടിയിലുമായി കോടികളാണ് വാരുന്നത്. മറ്റുള്ള താരങ്ങളെപ്പോലെ സ്റ്റാർ‌ഡം അഴിച്ച് വെച്ച് ഏത് കഥാപാത്രവും ചെയ്യാൻ വിജയ് തയ്യാറാകുന്നില്ലെന്നത് വർഷങ്ങളായുള്ള പരാതിയാണ്.

    എല്ലാത്തിലും ഒരേ മാനറിസവും ഹീറോയിസവും പ്രണയവുമൊക്കെയാണ് വിജയ് കാഴ്ചവെക്കാറുള്ളത്. വിജയ് സംവിധായകരെ കണ്ണടച്ച് വിശ്വസിച്ച് ഡേറ്റ് കൊടുക്കുന്നത് കൊണ്ടാണ് അഭിനയ പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ വിജയിക്ക് സാധിക്കാത്തതെന്നാണ് അദ്ദേഹത്തിന്റെ അച്ഛൻ എസ്.എ ചന്ദ്രശേഖറും പറയാറുള്ളത്. വലിയ പ്രതീക്ഷയോടെ ആരാധകർ തിയേറ്ററിൽ പോയി കണ്ട സിനിമകളായിരുന്നു ബീസ്റ്റും വാരിസുമെല്ലാം. പക്ഷെ സിനിമ പരാജയമായിരുന്നു.

    കലക്ഷൻ നേടിയെങ്കിലും നിരൂപക പ്രശംസ കിട്ടിയില്ല. പൊതുവെ നടിമാർക്കൊപ്പം വിജയിയുടെ പേര് കൂട്ടിച്ചേർത്ത് വലപ്പോഴും മാത്രമാണ് ​ഗോസിപ്പുകൾ വരാറുള്ളത്. പക്ക ഫാമിലി മാൻ എന്ന കാറ്റ​ഗറിയിലാണ് ആരാധകർ വിജയിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ മുമ്പ് തെന്നിന്ത്യയിൽ കത്തിനിന്നൊരു നടിയെ അവരുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി നിർബന്ധം പിടിച്ച് തന്റെ സിനിമയിൽ വിജയി അഭിനയിപ്പിച്ചുവെന്നൊരു കഥയാണ് സിനിമാ മേഖലയിൽ നിന്നും വരുന്നത്. നടി മന്ത്രയെയാണ് വിജയിയുടെ നിർബന്ധപ്രകാരം 1997ൽ പുറത്തിറങ്ങിയ ലവ് ടു‍ഡെയിൽ അണിയറപ്രവർത്തകർ കാസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. 10ആം വയസിൽതെലുങ്ക് ചലച്ചിത്ര മേഖലയിലാണ് മന്ത്ര തന്റെ കരിയർ ആരംഭിച്ചത്. യഥാർത്ഥ പേര് വിജയ എന്നാണ്. തെലുങ്ക് സിനിമാ മേഖലയിൽ റാസി എന്ന പേരിലും തമിഴിൽ മന്ത്ര എന്ന പേരിലുമാണ് നടി അറിയപ്പെട്ടിരുന്നത്. ആന്ധ്രാപ്രദേശാണ് മന്ത്രയുടെ സ്വ​ദേശം. 1996ൽ പുറത്തിറങ്ങിയ പ്രിയം എന്ന തമിഴ് സിനിമയിൽ അരുൺ വിജയ്ക്കൊപ്പം അഭിനയിച്ചിരുന്നു മന്ത്ര

    ഒരുമിച്ച് അഭിനയിച്ചതോടെ അരുൺ വിജയിക്ക് മന്ത്രയോട് പ്രണയമായി. മന്ത്ര അരുണിന്റെ പ്രണയത്തോട് ഓക്കെ പറയുന്ന നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ആ സമയത്ത് അരുൺ വിജയ് സിനിമയിൽ ക്ലിക്കായി തുടങ്ങിയിരുന്നു. അതിനാൽ അച്ഛൻ വിജയകുമാർ മന്ത്രയോടുള്ള പ്രണയം ഉപേക്ഷിക്കാൻ അരുണിനെ നിർബന്ധിച്ചു. അതോടെ താരം പിന്മാറിയെന്നാണ് സിനിമാ ലോകത്ത് പിന്നീട് പരന്ന കഥ.

    അതീവ സുന്ദരിയായിരുന്നു മന്ത്രയെന്നും ഒപ്പം അഭിനയിക്കുന്ന നടന്മാരെല്ലാം മന്ത്രയിൽ ആകൃഷ്ടരാകുന്ന സ്ഥിതി വിശേഷമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ദളപതി വിജയ് പോലും അങ്ങനെയാണ് തന്റെ സിനിമയിലേക്ക് അണിയറപ്രവർത്തകരോട് നിർബന്ധം പിടിച്ച് മന്ത്ര കാസ്റ്റ് ചെയ്തത് പോലുമത്രെ. ലവ് ടുഡെയുടെ കാസ്റ്റിങ് നടക്കുമ്പോഴായിരുന്നു സംഭവം. ചിത്രത്തിലെ വിജയിയുടെ നായിക സുവലക്ഷ്മിയായിരുന്നു. നായികയുടെ സുഹൃത്തിന്റെ വേഷമാണ് മന്ത്ര അഭിനയിച്ചത്. നായികയുടെ സുഹൃത്തായ സെക്കന്റ് ഹീറോയിനായി അഭിനയിക്കാൻ കാസ്റ്റ് ചെയ്യാൻ നിരവധി നടിമാരുടെ പേര് സംവിധായകൻ പറഞ്ഞിരുന്നെങ്കിലും മന്ത്ര തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന നിലപാടിൽ വിജയ് ഉറച്ച് നിന്നുവത്രെ.

    പ്രഭു നായകനായി എത്തിയ തേടിനേൻ വന്തതു സിനിമയിൽ നിരവധി താരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സിനിമ റിലീസ് ചെയ്ത്പ്പോൾ എല്ലവർക്കും ഇഷ്ടപ്പെട്ടത് നടി മന്ത്രയുടെ പ്രകടനമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. വിജയ് മാത്രമല്ല നവരസ നായകൻ കാർത്തിക്കും മന്ത്രയുടെ സൗന്ദര്യത്തിൽ മയങ്ങി തന്റെ സിനിമയിൽ നടിയെ ഹീറോയിനാക്കിയിട്ടുണ്ട്.

    2000ൽ സുന്ദർ സി സംവിധാനം ചെയ്ത കണ്ണൻ വരുവാൻ എന്ന ചിത്രത്തിലാണ് കാർത്തിക്കിനൊപ്പം മന്ത്ര അഭിനയിച്ചത്. നാൽപത്തിരണ്ടുകാരിയായ മന്ത്ര 2005ലാണ് വിവാ​ഹിതയായത്. ഒരു സംവിധായകനെയാണ് നടി വിവാഹം ചെയ്തത്. ഇപ്പോൾ വളരെ വിരളമായി മാത്രമാണ് മന്ത്ര സിനിമകൾ ചെയ്യുന്നത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.