മുംബൈ: ബോളിവുഡ് താരമാണെങ്കിലും മലയാളിക്കും സുപരിചിതയാണ് മൃണാള്‍ ഠാക്കൂര്‍. സീരിയലുകളിലൂടെയും ബോളിവുഡ് ചിത്രങ്ങളിലൂടെയും സിനിമ രംഗത്ത് സജീവമായ മൃണാള്‍ ഠാക്കൂര്‍, ദുല്‍ഖറിന്‍റെ നായികയായി എത്തിയ സീതരാമത്തിലെ നായികയായാണ് തെന്നിന്ത്യയില്‍ സുപരിചിതയായത്. ഗ്ലാമര്‍ റോളുകളും, മറ്റ് വേഷങ്ങളും ഒരു പോലെ ചെയ്യുന്ന താരമാണ് മൃണാള്‍ ഠാക്കൂര്‍. അടുത്ത് തന്നെ ഇറങ്ങാനിരിക്കുന്ന അംഗ് മച്ചോളി എന്ന കോമഡി ചിത്രമാണ് മൃണാളിന്‍റെ അടുത്ത ചിത്രം.




