Sunday, November 23, 2025
spot_img
More

    Latest Posts

    ആദിപുരുഷ് സംവിധായകനെയും നിര്‍മ്മാതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന

    മുംബൈ: വലിയ വിമര്‍ശനങ്ങളാണ് ആദിപുരുഷ് എന്ന സിനിമ നേരിടുന്നത്. ഓം റൌട്ട് സംവിധാനം ചെയ്ത് പ്രഭാസ് പ്രധാനവേഷത്തില്‍ എത്തിയ രാമായണം അടിസ്ഥാനമാക്കിയെടുത്ത ചിത്രം പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതോടെ സിനിമ മേഖലയില്‍ നിന്ന് തന്നെ വ്യാപക വിമര്‍ശനമാണ് നേരിടുന്നത്. ഏറ്റവും ഒടുവില്‍ ശക്തിമാന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ മുകേഷ് ഖന്നയാണ് രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

    രാമായണത്തെ മോശമായി ചിത്രീകരിച്ച ആദിപുരുഷ് എന്ന ചിത്രത്തിനെതിരെ ഇന്ത്യയിലെ 100 കോടി ഹിന്ദുക്കള്‍ ഉണരണമെന്ന് മുകേഷ് ഖന്ന പറയുന്നു. ഈ ചിത്രം തികച്ചു പാഴാണ്. ഇതിന്‍റെ അണിയറക്കാരോട് ക്ഷമിക്കാന്‍ പാടില്ല. സിനിമയുടെ ടീമിനെ മുഴുവന്‍ 50 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കണം എന്നാണ് മുകേഷ് ഖന്ന എഎന്‍ഐയോട് പ്രതികരിച്ചത്. സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അവര്‍ മുഖം കാണിക്കാതിരിക്കും ഒളിച്ചിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവര്‍ ന്യായീകരണം നിരത്തുകയാണ്. ങ്ങള്‍ സനാതന ധരമ്മത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. നിങ്ങളുടെ സനാതന ധര്‍മ്മം ഞങ്ങളുടെതില്‍ നിന്നും വ്യത്യസ്തമാണോ എന്നും മുകേഷ് ഖന്ന ചിത്രത്തിന്‍റെ അണിയറക്കാരോട് ചോദിക്കുന്നു.

    വാല്‍മീകിയുടെ പതിപ്പ് ഉണ്ടായിരുന്നു, തുളസിദാസിന്റെ പതിപ്പ് ഉണ്ടായിരുന്നു, അതുപോലെ ഇത് ഞങ്ങളുടെ വേര്‍ഷനാണ് എന്നാണ് അവര്‍ പറയുന്നത്. ആദിപുരുഷിന്റെ നിര്‍മ്മാതാക്കള്‍ ഹിന്ദു മതത്തെ പരിഹസിക്കുകയാണെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു.

    നേരത്തെ തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ സെയ്ഫ് അലി ഖാനെ ആദിപുരുഷിലെ ലങ്കേഷ് എന്ന രാവണനെ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തതിനെ മുകേഷ് ഖന്ന വിമര്‍ശിച്ചിരുന്നു. സെയ്ഫ് അലി ഖാനെ മാത്രമേ കിട്ടിയുള്ളോ ഈ വേഷത്തിന് എന്നും. അദ്ദേഹത്തിന്‍റെ റോള്‍ രാവണനായി തോന്നുന്നില്ലെന്നും, പകരം ഒരു കൊള്ളക്കാരനായാണ് തോന്നുന്നതെന്നും മുകേഷ് ഖന്ന വിമര്‍ശിച്ചു.

    അതേ സമയം ആദിപുരുഷ് നിരോധിക്കണമെന്ന് ഓള്‍ ഇന്ത്യ സിനി വര്‍ക്കേര്‍സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇത് നമ്മുടെ രാമായണം അല്ലെന്നാണ് എഐസിഡബ്യൂഎ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് പറയുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    സിനിമയിലെ രാമനെയും, രാവണനെയും വീഡിയോ ഗെയിം പോലെയാണ് തോന്നിയത് എന്നും. ലോകത്തിലും ഇന്ത്യയിലും ഉള്ളവരെ ഇത് ഒന്നാകെ വേദനിപ്പിച്ചെന്നും കത്തില്‍ പറയുന്നു. ഈ ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്നും. സംവിധായകന്‍ ഓം റൌട്ടിനും നിര്‍മ്മാതക്കള്‍ക്കെതിരെയും എഫ്ഐആര്‍ ഇടണമെന്നും കത്തില്‍ പറയുന്നുണ്ട്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.