Wednesday, November 26, 2025
spot_img
More

    Latest Posts

    രണ്ട് സിനിമകളിൽ നിന്ന് നയൻതാര പുറത്ത്?; ലേഡി സൂപ്പർ സ്റ്റാറിന് പിഴച്ചതെവിടെയെന്ന് ചർച്ച

    തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ ഭാവിയിൽ എഴുതിച്ചേർക്കാൻ പോവുന്ന പേരാണ് നടി നയൻതാരയുടേത്. തമിഴ് സിനിമാ ലോകത്ത് നയൻതാര നേടിയെടുത്ത നേട്ടങ്ങൾ നടിയുടെ നേട്ടമെന്നതിനപ്പുറം സിനിമാ ലോകത്ത് തന്നെയുള്ള പ്രസക്തിയേറെയായിരുന്നു. നായികമാർ പ്രധാന വേഷത്തിലെത്തുന്ന സിനിമകൾക്കും സാമ്പത്തിക നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് നയൻതാരയിലൂടെയാണ് തമിഴ് സിനിമാ ലോകത്തിന് വ്യക്തമായത്.

    താരമൂല്യത്തിൽ പല നടൻമാരേക്കാളും മുന്നിലാണ് നയൻതാരയിന്ന്. സിനിമകളിൽ ആഘോഷിക്കപ്പെട്ട നടിമാർ നിരവധി വന്നെങ്കിലും ഇവർ സൂപ്പർ സ്റ്റാർ സിനിമകളിലെ നായികയായിരുന്നു.

    ഒറ്റയ്ക്കൊരു സിനിമ വിജയിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. അവിടെയാണ് നയൻതാര വ്യത്യസ്തമായത്. ​ഗാനരം​ഗങ്ങളിൽ വന്ന് പോവുന്ന നായിക എന്നതിനപ്പുറം തന്റെ മുഖത്തിന് ബോക്സ് ഓഫീസ് മൂല്യമുണ്ടെന്ന് നയൻതാരയ്ക്ക് തെളിയിക്കാനായി. ഈ നേട്ടം ഇന്ത്യൻ സിനിമയിൽ തന്നെ നേടിയ ചുരുക്കം നടിമാരിലൊരാളാണ് നയൻസ്.

    2003 ൽ മനസ്സിനക്കരെ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്നു വരുമ്പോൾ ഇത്തരത്തിലുള്ളൊരു കരിയർ ​ഗ്രാഫുണ്ടാവുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല.

    എന്നാൽ പേര് പോലെ തന്നെ താരമായി വളരാൻ നയൻസിന് കഴിഞ്ഞു‌. കരിയറിൽ പിടിച്ച് നിൽക്കണെന്ന് അന്നും ഇന്നും ഉറച്ച തീരുമാനം നയൻസിനുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നപ്പോൾ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്തതും ഇക്കാരണത്താലാണ്.

    തനിക്ക് വരുന്ന അവസരങ്ങളെ ചെയ്യാൻ പറ്റുള്ളൂയെന്നും തന്റെ പ്രൊഫഷനാണിതെന്നുമാണ് ഇതിന് വിശദീകരണമായി മുമ്പൊരിക്കൽ നയൻസ് പറഞ്ഞത്. ബി​ഗ് സ്ക്രീനിന് പുറത്ത് പലപ്പോഴും നയൻസ് വിവാദങ്ങളിൽ അക്കാലഘട്ടത്തിൽ അകപ്പെട്ടിരുന്നു.

    എന്നാൽ ഇത്തരം പ്രതിസന്ധികളെല്ലാം മറികടന്ന് ലേഡി സൂപ്പർ സ്റ്റാർ പദവി നേടിയെടുക്കാൻ നയൻതാരയ്ക്ക് കഴിഞ്ഞു. കരിയറിൽ ഒരു സൂപ്പർ സ്റ്റാറിനുണ്ടാവുന്ന പ്രശ്നങ്ങളാണ് നയൻതാരയെ ഇപ്പോൾ വലയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി കരിയറിലെ മോശം സമയത്താണ് നയൻതാരയുള്ളത്. മുക്കുത്തി അമ്മൻ, നെട്രിക്കൺ, ഒ2, ​ഗോൾഡ്, കണക്ട് തുടങ്ങി നടി അഭിനയിച്ച ഭൂരിഭാ​ഗം സിനിമകളും പരാജയപ്പെട്ടു.

    തുടരെ സിനിമകൾ പരാജയപ്പെടുന്നത് ഏത് സൂപ്പർതാരത്തിന്റെയും താരമൂല്യത്തിന് ഭീഷണിയാണ്. ഇതിനിടെ ഇപ്പോൾ രണ്ട് സിനിമകളിൽ നിന്നും നടിയെ പുറത്താക്കിയെന്ന അഭ്യൂഹങ്ങളും വരുന്നുണ്ട്. തമിഴത്തെ ഒരു പ്രമുഖ പ്രൊഡക്ഷൻ ഹൗസ് നടിയെ വെച്ച് ചെയ്യാനിരുന്ന രണ്ട് സിനിമകളിൽ നിന്നും നടിയെ മാറ്റിയെന്നാണ് സ്ഥീകരിക്കാത്ത റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 2021 ലാണത്ര നയൻതാര ഈ പ്രൊഡക്ഷൻ ഹൗസിന്റെ രണ്ട് സിനിമകൾ ചെയ്യാമെന്നേറ്റത്.

    ഒരു സിനിമയ്ക്ക് പത്ത് കോടിയെന്ന നിലയിൽ പ്രതിഫലക്കാര്യത്തിലും ധാരണയിലെത്തിയത്രെ. എന്നാൽ രണ്ട് വർഷമായിട്ടും നടി കോൾഷീറ്റ് തരാത്തതിനാൽ നിർമാതാവ് നടിയെ സിനിമകളിൽ നിന്ന് മാറ്റാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോ​ഗിക പ്രതികരണമൊന്നും വന്നിട്ടില്ല. മറുവശത്ത് നടിയുടെ ഭർത്താവ് വിഘ്നേശ് ശിവനും കരിയറിൽ പ്രശ്നങ്ങൾ നേരിടുകയാണ്. അടുത്തിടെയാണ് വിഘ്നേശിനെ അജിത്ത് ചിത്രത്തിലെ സംവിധായക സ്ഥാനത്ത് നിന്ന് മാറ്റിയത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.