രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഒരാള്‍ ഗായികയും മറ്റൊരാള്‍ അവാതരകയുമായതിനൊപ്പം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും സാധിച്ചു. രണ്ടാളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള കഥകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഇരുവരും ലെസ്ബിയന്‍ ആണെന്ന കമന്റിന് പിന്നാലെ രഞ്ജിനി ജോസ് വിജയ് യേശുദാസുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും വന്നു.
നേരത്തെ വിവാഹമോചിതയായ രഞ്ജിനി രണ്ടാമതും പ്രണയത്തിലായത് വിജയിയുമായിട്ടാണെന്നാണ് വാര്‍ത്തകളില്‍ പറഞ്ഞത്. എന്നാല്‍ ഇനിയൊരു വിവാഹം ഉണ്ടാവാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് രണ്ട് രഞ്ജിനിമാരും പറയുന്നത്. ലിവിംഗ് ടുഗെതറായി ജീവിച്ചാലും വിവാഹം ഉണ്ടാവില്ലെന്ന് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഇരുവരും വെളിപ്പെടുത്തിയത്.
ഒരു ഷൂട്ടിനിടയിലാണ് ഞാനും വിജയ് യേശുദാസും ബന്ധമാണെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ കാണുന്നത്. വിജയിയും ഞാനും നല്ല സുഹൃത്തുക്കളാണ്. വാര്‍ത്ത കണ്ട ഉടനെ ഞാന്‍ വിജയിയ്ക്ക് മെസേജ് അയച്ചു. ഞാനും നീയും എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യം. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ഓണ്‍ലൈന്‍ പോര്‍ട്ടലിലും ഈ വാര്‍ത്ത വന്നു. ചിലരൊക്കെ കേസ് കൊടുക്കാന്‍ ഉപദേശിച്ചിരുന്നതായി രഞ്ജിനി ജോസ് പറയുമ്പോള്‍ അത് വെറുതേ സമയം കളയാനാണെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.
നല്ല രീതിയില്‍ ബന്ധം വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്ക് വിവാഹത്തിലൂടെ മുന്നോട്ട് പോവാം. എന്റേത് വര്‍ക്കൗട്ടായിട്ടില്ല. ഇനി വിവാഹമാന്നും ഉണ്ടാവില്ല. ചിലപ്പോള്‍ ലിവിങ് ടുഗെതര്‍ ആവും. പിന്നെ ജീവിതമല്ലേ, മുന്നോട്ട് എന്താണ് സംഭവിക്കാന്ഡ പോകുന്നതെന്ന് അറിയില്ലല്ലോ.. രഞ്ജിനി ചോദിക്കുന്നു.
വിവാഹം ഒരു സോഷ്യല്‍ കോണ്‍ട്രാക്ടാണെന്ന് രഞ്ജിനി ഹരിദാസും പറയുന്നു. എനിക്കൊരിക്കലും മറ്റൊരാള്‍ പറയുന്നത് പോലെ ജീവിക്കാനാവില്ല. മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ട് ഒരു പേപ്പറില്‍ ഒപ്പിട്ട് ചെയ്യേണ്ടതല്ല. എനിക്ക് സ്വയം ബോധ്യപ്പെടണം. അതിനെനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരൊറ്റ പ്രാവിശ്യം ഞാനതിന് അടുത്ത് എത്തിയിരുന്നു. ഒരു ബന്ധത്തില്‍ അത്രയും അടുപ്പമുണ്ടായിരുന്നപ്പോള്‍. പിന്നീടത് വേണ്ടെന്ന് വച്ചു.
ഇപ്പോള്‍ ശരത്തുമായിട്ടുള്ള ബന്ധത്തില്‍ ഞാന്‍ ഹാപ്പിയാണ്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഞങ്ങളത് സംസാരിച്ച് തീര്‍ക്കും. പക്ഷേ കല്യാണം കഴിച്ചാല്‍ അവരുടെ പ്രതീക്ഷകള്‍ കൂടും. അത് കൊടുക്കാന്‍ എനിക്കാവില്ല. എന്നെ ആ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് ഞാനത് ചെയ്യുന്നില്ലെന്ന് മാത്രം’ രഞ്ജിനി പറയുന്നു.
സ്ത്രീകള്‍ക്ക് കരുത്ത് നില്‍ക്കുന്നത് പണമാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. പണമാണ് സ്വതന്ത്ര്യം നല്‍കുന്നത്. ഇഷ്ടമുള്ള രീതിയില്‍ ഉണ്ടാക്കാന്‍ പഠിക്കണം. അത് ഞാന്‍ പഠിച്ചുവെന്നും താരം പറയുന്നു.
