ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ കൊച്ചി നഗരമാകാകെ പുക നിറഞ്ഞ അവസ്ഥയിലാണ്. പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് തീ അണയ്‌ക്കാനായത്. അഗ്നിരക്ഷാ യൂണിറ്റുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉള്‍പ്പെടെ സ്ഥലത്ത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍ വിഷപ്പുകയ്‌ക്ക് കാരണമായ തീപിടിത്തത്തില്‍ പ്രതിഷേധം കനക്കുകയാണ്. നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴിയും പ്രതിഷേധമറിയിക്കുന്നത്
നീറിപ്പുകയുന്ന കൊച്ചിയുടെ അവസ്ഥ പുറം ലോകമറിയുന്നത് ഇത്തരം പോസ്റ്റുകളിലൂടെയാണ്. എന്നാല്‍ വ്യത്യസ്ത രീതിയിലാണ് നടന്‍ വിനായകന്‍ പ്രതിഷേധം അറിയിച്ചത്. പോസ്റ്റില്‍ തന്റെ ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പുകയ്‌ക്ക് ഇടയിലൂടെ തിരിഞ്ഞ് നടന്നുപോകുന്ന ഒരു ഫോട്ടോയാണ വിനായകന്‍ പങ്കുവെച്ചത്. കൈയിലൊരു സിഗരറ്റും താരം പിടിച്ചിട്ടുണ്ട്.ഇത് കണ്ടാലേ മനസിലാകും ബ്രഹ്‌മപുരത്തിനുള്ള തന്റെ പ്രതിഷേധം ആണെന്ന്.നിരവധി പേരാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിന് ലൈക്കും കമെന്റുമായി എത്തിയത്.
ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ഇന്ന് മുതല്‍ ആരോഗ്യ സര്‍വേ നടത്തും. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
