700 വര്‍ഷം പഴക്കമുള്ള ആല്‍മരത്തിന് മുന്നില്‍ നഗ്‌നയായി നിന്ന് ഫോട്ടോഷൂട്ട് നടത്തിയ റഷ്യന്‍ യുവതിയെ ബാലിയിൽ നിന്ന് നാടുകടത്തി . നിക്ഷേപ വിസയില്‍ ബാലിയിലെത്തിയതാണ് 40 കാരിയായ ലൂയിസ കോസിഖ് . ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന താമസ വിസ ജനുവരിയില്‍ യുവതിക്ക് അനുവദിച്ചിരുന്നു.
ഇതിനിടയിലാണ് 700 വര്‍ഷം പഴക്കമുള്ള ആല്‍മരത്തിന് മുന്നില്‍ നഗ്‌നയായും അപമര്യാദയായി വസ്ത്രം ധരിച്ചും നിന്ന് ലൂയിസ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. ബാലിയിലെ ഹിന്ദുക്കള്‍ പുണ്യമായി കണക്കാക്കുന്ന സ്ഥമാണിത് . ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് അധികൃതര്‍ നടപടി സ്വീകരിക്കുകയും, മോസ്കോയിലേക്കുള്ള വിമാനത്തില്‍ കയറ്റി വിടുകയുമായിരുന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് മറ്റൊരു വിശുദ്ധ സ്ഥലത്തെ അനാദരിച്ചതിന് മറ്റൊരു റഷ്യക്കാരനെ നാടുകടത്തിയിരുന്നു. റഷ്യക്കാരനായ യൂറി തന്റെ വസ്ത്രങ്ങള്‍ അഴിച്ച് അഗുങ് പര്‍വതത്തിന്റെ മുകളില്‍ നിന്ന് തന്റെ പാന്റുമായി പോസ് ചെയ്യുകയായിരുന്നു.ഭഗവാന്‍ ശിവന്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നതിനാല്‍ ഹിന്ദുക്കള്‍ ഇത് പവിത്രമായി കണക്കാക്കുന്നു. ഭഗവാന്‍ ശിവന്‍ മേരു പര്‍വ്വതം പിളര്‍ന്നപ്പോള്‍ രൂപപ്പെട്ടതാണ് ഈ പര്‍വ്വതം എന്നാണ് വിശ്വാസം. യൂറിയുടെ നഗ്നചിത്രം വൈറലായതോടെ അധികൃതര്‍ ഇയാളെ പിടികൂടി. ക്ഷമാപണം നടത്തിയെങ്കിലും ഇയാളെ നാടുകടത്തുകയായിരുന്നു.
