Saturday, April 4, 2026
spot_img
More

    Latest Posts

    തിയറ്ററുകളിലെ ‘ഓണത്തല്ല്’ വെള്ളിയാഴ്ച മുതല്‍; ‘ആര്‍ഡിഎക്സ്’ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

    ഇത്തവണത്തെ ഓണം റിലീസുകളില്‍ ശ്രദ്ധേയമായ ഒന്നാണ് ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്‍റണി വർഗീസ് എന്നിവര്‍ ഒന്നിച്ച ആര്‍ഡിഎക്സ്. ഫാമിലി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നഹാസ് ഹിദായത്ത് ആണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരു പക്കാ ആക്ഷൻ ചിത്രം കാണാന്‍ കൊതിച്ചിരിക്കുന്ന മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ഈ വെള്ളിയാഴ്ചയാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചതായി അണിയറക്കാര്‍ അറിയിച്ചിരിക്കുകയാണ്.ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകയ്ക്ക് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രം തീയറ്ററിൽ റിലീസ് ചെയ്യുവാൻ സാധിക്കാത്തതിൽ സങ്കടമുണ്ടായിരുന്നുവെന്നും അതുകൊണ്ട് പ്രേക്ഷകർക്ക് ഒരു മുഴുനീള ആക്ഷൻ ചിത്രം സമ്മാനിക്കണമെന്ന് ആഗ്രഹിച്ചെന്നും അങ്ങനെ പിറവി കൊണ്ടതാണ് ചിത്രമെന്നും നിർമ്മാതാവ് സോഫിയ പോൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേരുന്ന ആർ ഡി എക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പാണെന്ന് അണിയറക്കാര്‍ പറയുന്നു.

    മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആര്‍ജിഎക്സ് (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

    എഡിറ്റർ ചമൻ ചാക്കോ, ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം സാം സി എസ്, വരികൾ മനു മൻജിത്, കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.