Monday, November 24, 2025
spot_img
More

    Latest Posts

    വൈറലായി പ്രയാഗയുടെ സ്റ്റെപ്പുകള്‍; ഡാൻസ് പാര്‍ട്ടി ട്രെയ്ലര്‍

    കുറച്ചു നാളുകള്‍ക്ക് ശേഷമുള്ള യുവനടി പ്രയാഗ മാര്‍ട്ടിന്റെ ശക്തമായ തിരിച്ചുവരവാണ് സോഹൻസീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാൻസ് പാര്‍ട്ടിയില്‍. കൊച്ചി മേയറുടെ മകളായ റോഷ്നി എന്ന കഥാപാത്രമാണ് ചിത്രത്തില്‍ പ്രയാഗ അവതരിപ്പിക്കുന്നത്. പ്രയാഗയും ഷൈൻ ടോം ചാക്കോയും അഭിനയിച്ച ദമാ ദമാ എന്ന ഗാനം ഇതിനകം തന്നെ പത്ത് ലക്ഷത്തിലേറേ പേരാണ് യുട്യൂബില്‍ കണ്ടത്.

    അതിനു പിന്നാലെ ഇറങ്ങിയ ട്രെയിലറിലെ പ്രയാഗയുടെ ലുക്കും ഡാൻസും ആരാധകരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ഓള്‍ഗ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ഡാൻസ് പാര്‍ട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി ഉടനെ തന്നെ ട്രെന്റിംഗ് ആയിരുന്നു. അഞ്ച് ലക്ഷത്തിലധികം കാഴ്ച്ചക്കാരേയാണ് ആദ്യ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അത് ആകര്‍ഷിച്ചത്. കോമഡി എന്റര്‍ടെയ്നറാണ് സിനിമ മനസിലാക്കിത്തരുന്ന ട്രെയിലറായിരുന്നു പുറത്തുവന്നത്.

    ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുല്‍, പ്രീതി രാജേന്ദ്രൻ, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രാഹുല്‍ രാജ്, ബിജിബാല്‍, വി3കെ എന്നിവര്‍ സംഗീതം നല്‍കിയ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സന്തോഷ് വര്‍മ്മ, നിഖില്‍ എസ് മറ്റത്തില്‍, മല്ലു റാപ്പര്‍ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്. ഡിസംബറില്‍ ഡാൻസ്പാര്‍ട്ടി തീയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാര്‍, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ബിനു കുര്യൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആര്‍ട്ട്‌ – സതീഷ് കൊല്ലം, മേക്കപ്പ് – റോണക്സ് സേവ്യര്‍, കോസ്റ്റും – അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈൻ – ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളര്‍ – സുനില്‍ ജോസ്, മധു തമ്മനം, കോ ഡയറക്ടര്‍ – പ്രകാശ് കെ മധു, പ്രൊജക്‌ട് കോര്‍ഡിനേറ്റര്‍ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കണ്‍ട്രോളര്‍- മാത്യു ജെയിംസ്, ഡിസൈൻസ് – കോളിൻസ് ലിയോഫില്‍, പി.ആര്‍ സ്ട്രാറ്റജി & മാര്‍ക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി മീഡിയ എല്‍എല്‍പി, പിആര്‍ & മാര്‍ക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പി.ആര്‍. ഒ- എ. എസ്. ദിനേശ്, വാഴൂര്‍ ജോസ്. സെൻട്രല്‍ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.