Monday, December 29, 2025
spot_img
More

    Latest Posts

    2,35,014 രൂപ ശമ്ബളവും പിന്നെ അലവൻസുകളും; ക്യാബിൻ ക്രൂവായി 5000 പേരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി എമിറേറ്റ്സ് എയർലൈൻസ്: കേരളത്തിലുള്ളവർക്കും വൻ സാധ്യതകൾ

    ക്യാബിൻ ക്രൂവാകാൻ 5000 പേരെ ക്ഷണിച്ചിരിക്കുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയര്‍ലൈൻസ്. പുതിയ, വലിയ വിമാനങ്ങള്‍ ഉടനെ ഫ്ലീറ്റില്‍ എത്തുന്നത് കണക്കിലെടുത്താണ് റിക്രൂട്ട്മെൻറ്. എയര്‍ ബസ് 350 2024ന്റെ പകുതിയോടെ എത്തും. ദുബായ് എയര്‍ഷോയില്‍ താരമായ ബോയിങ് 777 എക്സ് 2025ലെത്തും. 777-9, 777-8 എന്നിവയും ഓര്‍ഡര്‍ ബുക്കില്‍ ഡെലിവറി കാത്തിരിക്കുകയാണ്.

    5000 പേരെ നിയമിക്കുന്നതോടെ കമ്ബനിയുടെ ക്യാബിൻ ക്രൂ കപ്പാസിറ്റി 25 ശതമാനം വര്‍ധിക്കും. നിലവില്‍ 21,500 പേരാണ് കമ്ബനിയിലെ ജീവനക്കാര്‍.460 നഗരങ്ങളില്‍ റിക്രൂട്ട്മെന്റ് റാലിഎമിറേറ്റ്സ് എയര്‍ലൈൻസ് വെബ്സൈറ്റില്‍ കയറി അപേക്ഷ നല്‍കിയാല്‍ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ കമ്ബനി റിക്രൂട്ട്മെന്റ് നടത്തും. ഇത് കമ്ബനി പ്രത്യേകം അറിയിക്കും.

    പ്രധാന നഗരങ്ങളിൽ റിക്രൂട്ട്മെന്റ്: കേരളത്തിലുള്ളവര്‍ക്കും, ഹോസ്പിറ്റാലിറ്റി, എയര്‍ലൈൻ കോഴ്സുകള്‍ പഠിച്ച യുവാക്കള്‍ക്കുംവൻ അവസരമാണിത്. പുതുതായി പഠിച്ചിറങ്ങിയ പുതിയ ഗ്രാജ്വേറ്റ്സിനെയാണ് വേണ്ടത്. പാര്‍ട്ട് ടൈം, ഇന്റേണ്‍ഷിപ്പുകാര്‍ക്കും അവസരമുണ്ട്. കസ്റ്റമര്‍ സര്‍വ്വീസ് – ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഒരു വര്‍ഷമെങ്കിലും പരിചയം ഉള്ളവര്‍ക്കും ഇത് നല്ല അവസരം.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.