Saturday, March 15, 2025
spot_img
More

    Latest Posts

    ഒരു സിനിമയ്ക്ക് 4.14 കോടിയോളം, ആകെ ആസ്തി ഞെട്ടിക്കും! ‘കൊറിയൻ ലാലേട്ടൻ’ ഇച്ചിരി എക്സ്പെൻസീവാ..!

    ഒരേ പോലെ മുഖസാദൃശ്യമുള്ളവർ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടേത് പോലെ. അവരെ അപരൻ അല്ലെങ്കിൽ അപര എന്നാണ് അറിയപ്പെടുന്നത്. പൂർണമായും താരങ്ങളുടേത് പോലെ അല്ലെങ്കിലും ഏകദേശം ആ ലുക്കൊക്കെ വന്നാൽ പിന്നെ അയാൾ ആണ് താരം. അത്തരത്തിൽ കൊറിയയിൽ നിന്നുള്ള മാ ഡോങ്-സിയോക് ആണ് കേരളക്കരയിൽ താരമാകുന്നത്. കൊറിയൻ ലാലേട്ടൻ എന്നാണ് മലയാളികൾ ഇദ്ദേഹത്തിന് നൽകിയിരിക്കുന്ന വിശേഷണം. കൊറിയന്‍ സിനാസ്വാദകര്‍ക്ക് പ്രയങ്കരനാണ് ഇദ്ദേഹം.

    ഒരിടവേളയ്ക്ക് ശേഷം മാ ഡോങ്-സിയോക് വീണ്ടും ചർച്ചകളിൽ ഇടംനേടിയിരുന്നു. എമ്പുരാൻ എന്ന മോഹന്‍ലാൽ ചിത്രത്തിൽ ഇദ്ദേഹവും ഉണ്ടെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ ഇത് വ്യാജപ്രചാരണമാണ്. ഈ അവസരത്തിൽ മാ ഡോങ്-സിയോകിന്റെ സമ്പത്തിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും നടക്കുകയാണ്. കൊറിയയിലെ ഏറ്റനും സമ്പന്നനായ നടന്മാരുടെ പട്ടികയിൽ മുൻപന്തിയിലുള്ള സിയോക്കിന്റെ ആകെ ആസ്തി 7 മില്യൺ ഡോളറാണ്. അതായത് 58,03,68,950 58 കോടി. 2023 വരെയുള്ള കണക്കാണിതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.