Monday, December 29, 2025
spot_img
More

    Latest Posts

    മീടു ആരോപണവുമായി സായി പല്ലവി! ശാരീരിക പീഡനമല്ല, വാക്കുകള്‍ കൊണ്ട് വേദനിപ്പിച്ചാൽ അതും പീഡനത്തിന് തുല്യം

    മലയാള സിനിമയില്‍ നിന്നും കരിയര്‍ ആരംഭിച്ച് പിന്നീട് സൂപ്പര്‍നായികയായി മാറിയ താരസുന്ദരിയാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മലര്‍ മിസ് ആയി വന്ന സായി പല്ലവി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മുന്‍നിര നായികയാണ്. അഭിനയിക്കുന്ന സിനികള്‍ക്കെല്ലാം കര്‍ശന നിബന്ധനകള്‍ വെച്ചിട്ടുള്ള നടി നിലപാടുകളുടെ പേരിലാണ് വാര്‍ത്തകളില്‍ ഇടംനേടാറുള്ളത്.

    ഏറെ നാളുകള്‍ക്ക് ശേഷം ‘നിജാം’ എന്ന ടോക്ക് ഷോയില്‍ പങ്കെടുത്ത് മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടിയിപ്പോള്‍. അഭിമുഖത്തില്‍ തനിക്കും ‘മീടൂ’ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് സായി. ഒപ്പം എന്‍ടിആര്‍, ബണ്ണി, രാംചരണ്‍ എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്.

    ഒരു ലേഡി പവര്‍ സ്റ്റാറായി സായി പല്ലവി മികച്ചു നില്‍ക്കുന്നു. എന്നാണ് തെന്നിന്ത്യയിലെ ഒരു സംവിധായകന്‍ സായി പല്ലവിയെ കുറിച്ച് അഭിപ്രായപ്പെട്ടത്. വളരെ കുറഞ്ഞ കാലം കൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് സായി പല്ലവി വളര്‍ന്നത്. മാത്രമല്ല കോടികള്‍ തന്നാലും പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് അടക്കം നിരവധി നിലപാടുകളാണ് തുടക്കത്തിലെ നടി സ്വീകരിച്ചിരിക്കുന്നത്.

    മികച്ച അഭിനയത്തിന് പുറമേ അതിശയിപ്പിക്കുന്ന നൃത്തച്ചുവടുകളാണ് മറ്റുള്ളവരില്‍ നിന്നും സായി പല്ലവിയെ വേറിട്ട് നിര്‍ത്തുന്നതും. തെലുങ്കിലെ മെഗാസ്റ്റാറായ ചിരഞ്ജീവിയെ പോലുള്ള വലിയ താരങ്ങള്‍ ുപോലും സായിയുടെ കൂടെ നൃത്തം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന സായ് പല്ലവി തെലുങ്ക് സിനിമയില്‍ ചെറിയൊരു ഇടവേള നല്‍കിയിരിക്കുകയാണ്.

    നിലവില്‍ ഒന്നോ രണ്ടോ തമിഴ് ചിത്രങ്ങളിലൂടെയാണ് സായി പല്ലവി സജീവമായി നില്‍ക്കുന്നത്. ഇതിനിടയിലാണ് മീടു ആരോപണങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. മീടു എന്ന ക്യാംപെയിനിലൂടെ പല സ്ത്രീകളും തങ്ങളുടെ പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള സായി പല്ലവിയുടെ അഭിപ്രായം എന്താണെന്നാണ് നിജം ഷോ യില്‍ ചോദിച്ചത്.

    ‘ശാരീരിക പീഡനത്തിന് വിധേയ ആയില്ലായിരിക്കാം, എന്നാല്‍ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചാല്‍ അത് പീഡനത്തിന് തുല്യമാണെന്നാണ്’ സായി പല്ലവിയുടെ മറുപടി.

    അഞ്ച് വര്‍ഷം മുമ്പ് മീടൂ ക്യാംപെയില്‍ വലിയ കോളിളക്കം സൃഷ്ടിക്കുന്നത്. ഹോളിവുഡിലും ബോളിവുഡിലുമൊക്കെ വലിയ ആരോപണങ്ങളാണ് മീടുവിലൂടെ പറത്ത് വന്നത്. പിന്നീടത് തെന്നിന്ത്യയിലേക്കും വ്യാപിച്ചു. പ്രമുഖരായ പലര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് പ്രമുഖ നടിമാര്‍ പോലും രംഗത്ത് വന്നിരുന്നത്.

    സിനിമയില്‍ അഭിനയിക്കാന്‍ വന്നതിന് ശേഷം സംവിധായകന്‍, നിര്‍മാതാവ്, നടന്മാര്‍ എന്നിങ്ങനെയുള്ളവരില്‍ നിന്നും ലൈംഗികമായിട്ടും അല്ലാതെയും അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പല നടിമാരും വെളിപ്പെടുത്തി. മാത്രമല്ല അവസരങ്ങള്‍ക്ക് വേണ്ടി എന്തിനും തയ്യാറാവണമെന്ന ചിലരുടെ കടുംപിടുത്തങ്ങളെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കാന്‍ മീടു പോലെയുള്ള ക്യാംപെയിനിലൂടെ സാധിച്ചിരിക്കുകയാണ്. അതേ സമയം തെലുങ്കിലെ മുന്‍നിര നടന്മാരായ എന്‍ടിആര്‍, അല്ലു അര്‍ജുന്‍, രാംചരണ്‍ എന്നിവരില്‍ ആരുടെ കൂടെ നൃത്തം ചെയ്യണമെന്ന് ചോദ്യത്തിന് ആ മൂന്ന് പേരും എന്റെ കൂടെ നൃത്തം ചെയ്താല്‍ നന്നായിരിക്കുമെന്നാണ് സായി പറയുന്നത്. എന്തായാലും പുതിയ സിനിമകളുമായി തെലുങ്കിലേക്ക് തിരികെ വരണമെന്നാണ് ആരാധകരും നടിയോട് പറയുന്നത്.

    നിലവില്‍ തെലുങ്കില്‍ ചിത്രങ്ങളൊന്നും സായ് പല്ലവി ചെയ്യുന്നില്ല. ‘വിരാടപര്‍വ്വം’ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. റാണയ്ക്കൊപ്പമുള്ള ചിത്രം വാണിജ്യപരമായി വിജയിച്ചില്ല. അതിന് ശേഷം ഭഗാര്‍ഗി’ എന്ന ചിത്രത്തിലൂടെ തിളങ്ങി. ഈ സിനിമയും വിചാരിച്ചത് പോലെ ഹിറ്റായില്ല. ഇപ്പോള്‍ ശിവകാര്‍ത്തികേയനൊപ്പം തമിഴില്‍ ഒരു സിനിമ ചെയ്യുകയാണ് നടി. ഈ ചിത്രം നിര്‍മ്മിക്കുന്നത് ഉലകനായകന്‍ കമല്‍ഹാസനാണ്. മാത്രമല്ല തെലുങ്കില്‍ അല്ലു അര്‍ജുനൊപ്പം പുഷ്പ 2 ല്‍ അഭിനയിക്കുന്നത് സായി ആണെന്നും ചില അഭ്യൂഹങ്ങളുണ്ട്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.