ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് സെറീന. മിസ് ക്വീന്‍ കേരള 2022ലൂടെ ഖ്യാതി നേടിയാണ് സെറീ ഷോയിൽ എത്തിയത്. എന്നാൽ ഇവർക്ക് വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. വ്യക്തിപരമായ ഇംപാക്ടും സെറീനയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും ‘പ്രണയ’വും കൂട്ടുകെട്ടും താരത്തെ ഒട്ടനവധി ദിവസം ബിഗ് ബോസിൽ നിർത്താൻ ഇടയാക്കിയിരുന്നു. ഷോയ്ക്ക് ശേഷം വിവിധ പ്രോഗ്രാമുകളും ഉദ്ഘാടനങ്ങളുമൊക്കെ ആയി സജീവമാണ് സെറീന. അത്തരത്തിൽ ഒരുപരിപാടിയ്ക്കിടെ സെറീന പറഞ്ഞ ചില കാര്യങ്ങൾ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
