ചെന്നൈ: സിനിമ ലോകത്തിന്‍റെ കാത്തിരിപ്പ് ഒക്ടോബര്‍ 19ന് വേണ്ടിയാണ്. ദളപതി വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോ അന്നാണ് ആഗോള വ്യാപകമായി റിലീസ് ചെയ്യപ്പെടുന്നത്. ചിത്രത്തിന്‍റെ ഒരോ വിശേഷങ്ങളും വലിയ വാര്‍ത്തയാണ് സൃഷ്ടിക്കുന്നത്. അതില്‍ ഏറ്റവും പുതിയ അപ്ഡേറ്റ് വരുന്നത് യുഎസില്‍ നിന്നാണ്. എന്നാല്‍ ആ വാര്‍ത്ത വിജയ് ആരാധകര്‍ക്ക് ഒട്ടും സുഖകരമായ കാര്യമല്ല.
ആദ്യമായി ആയിരത്തിലേറെ തീയറ്ററുകളില്‍ യുഎസില്‍ റിലീസ് ചെയ്യുന്ന ചിത്രമായി മാറിയിരുന്നു ലിയോ. അതിന് പുറമേ 2023 ല്‍ യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഏറ്റവും കൂടുതല്‍ തുക നേടുന്ന ഇന്ത്യന്‍ ചിത്രം എന്ന നേട്ടവും ലിയോ നേടിയിരുന്നു. ജവാന്‍, പഠാന്‍ സിനിമകളെ പിന്നിലാക്കിയാണ് വിജയ് ചിത്രം ഈ നേട്ടം കരസ്ഥമാക്കിയത്. എന്നാല്‍ തിരിച്ചടിയുടെ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇത് പ്രകാരം നേരത്തെ നിശ്ചയിച്ച ലിയോ ഐമാക്സ് പ്രദര്‍ശനങ്ങള്‍ യുഎസില്‍ ഉപേക്ഷിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐമാക്സ് പ്രീമിയര്‍ ഷോകളാണ് മാറ്റിയതെന്നും. അതിന്‍റെ പണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് തിരിച്ചുനല്‍കി എന്നുമാണ് വിവരം. അതേ സമയം ഐമാക്സ് ഷോയ്ക്ക് പുറമേ സാധാരണ തീയറ്ററുകളെ ഷോകളും മാറ്റിവച്ചതായും റിപ്പോര്‍ട്ടുണ്ട്
