മലയാളത്തിന്റെ പ്രിയ നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നവ്യ ഏറെ ശ്രദ്ധിക്കപ്പെടുന്നത് നന്ദനം എന്ന ഒറ്റ സിനിമയിലൂടെയാണ്. ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിന് ഇന്നും വൻ സ്വാകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ, തനിക്കുണ്ടായൊരു ദുരനുഭവത്തെ പറ്റി പറഞ്ഞത് ശ്രദ്ധനേടുകയാണ്. തന്റെ തന്നെ രക്തബന്ധത്തിലുള്ള ഒരു കുഞ്ഞിനെ ഉമ്മവച്ചതും അതിന് കുഞ്ഞിന്റെ അമ്മ ക്ഷുഭിതയായ കാര്യവുമാണ് നവ്യ തുറന്നു പറഞ്ഞിരിക്കുന്നത്.
“ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു..എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു. പുറത്തുവളർന്നതുകൊണ്ട് അവളുടെവർത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു..അവൾക്കെന്നെ ഇഷ്ടമായി ഞങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു.. പോരുന്നനേരം അവൾക്കൊരു ഉമ്മ കൊടുത്തു കവിളിലും നെറ്റിയിലും ചുണ്ടിലും ക്ഷുഭിതയായ അവളുടെ അമ്മ , Din I tell you not to kiss like this with strangers ? എന്ന് കുട്ടിയോട് ഒരു നിമിഷം ഞാൻ സ്തബ്ദയായിപ്പോയി, അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ്, രക്തബന്ധം ഉള്ളവരാണ്..എന്റെ കണ്ണുകൾ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി”, എന്നാണ് നവ്യ പറയുന്നത്.
