റിലീസ് ചെയ്ത ദിനം മുതൽ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയോടെ മുന്നേറുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്. വേൾഡ് വൈഡ് കളക്ഷൻ അൻപതു കോടിയും കഴിഞ്ഞു മുന്നേറുന്ന ചിത്രത്തിലെ “കാലൻ പുലി കതറണ് കതറണ്” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. സുഷിൻ ശ്യാമും അമൽ ജോസുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശി കുമാറിന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്.
പ്രേക്ഷകന് പൂർണ്ണമായും തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജ് ആണ്. നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് റോണിയും ഷാഫിയും ചേർന്നാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായം നേടുന്ന ചിത്രമിപ്പോൾ മലയാളികളുടെ സ്വന്തം സ്‌ക്വാഡ് ആയി മാറിയിരിക്കുക ആണ്. മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
