Wednesday, November 26, 2025
spot_img
More

    Latest Posts

    മാട്രിമോണിയിലൂടെ 14 പുരുഷന്മാരോട് സംസാരിച്ചു; പറ്റിയൊരാളെ കണ്ടെത്താന്‍ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ട് യുവതി

    ട്വിറ്ററില്‍ ഒരു യുവതിയുടെ ഓണ്‍ലൈന്‍ കുറ്റസമ്മതം കണ്ട നെറ്റിസണ്‍സ് ഞെട്ടി. പിന്നാലെ ആ കുറിപ്പ് ട്വിറ്ററില്‍ വൈറലായി. കുറിപ്പിനോടൊപ്പം നല്‍കിയ സ്ക്രീന്‍ ഷോട്ടില്‍ 14 പുരുഷന്മാരെ നമ്പറിട്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ഒപ്പം വയസും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും ശമ്പളവും സ്ഥലവും നല്‍കിയിച്ചുണ്ട്. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. ” 29 സ്ത്രീ, ബി കോം, ഇപ്പോൾ ജോലി ചെയ്യുന്നില്ല. ഞാൻ മാട്രിമോണിയിലൂടെ 14 ആൺകുട്ടികളോട് സംസാരിച്ച് ആശയക്കുഴപ്പത്തിലായി. ഏതാണ് ഞാൻ തെരഞ്ഞെടുക്കേണ്ടത്, ദയവായി സഹായിക്കൂ.” Dr Blackpill എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് ഈ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചത്. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ഞാൻ ഇതിനെ എങ്ങനെ സമീപിക്കുന്നു എന്നത് ഇതാ. പെൺകുട്ടി 29 വയസ്സുള്ള ജോലിയില്ലാത്ത ബികോം ആണ്. അത്തരമൊരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം, ചുവടെയുള്ള മിക്ക ഓപ്ഷനുകളും സുരക്ഷിതമായിരിക്കാൻ വളരെ നല്ലതാണ്. ഉദാഹരണത്തിന്, 45 എൽപിഎക്കാരനോ ഒരു ഡോക്റ്റോ അവൾക്ക് വേണ്ടി മത്സരിക്കുന്നത് എന്തുകൊണ്ട്? ആൺകുട്ടികളുടെ ചില പ്രധാന പോരായ്മകൾ അല്ലാതെ. 30 വയസ്സിന് താഴെയും 20 വയസ്സിന് താഴെയും LPA എന്നത് ഒരു യഥാർത്ഥ പന്തയമായി തോന്നുന്നു (അല്ല 14)’

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.