Friday, March 14, 2025
spot_img
More

    Latest Posts

    വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ നശിപ്പിച്ചു; ദ്രോഹിയെന്ന് വിളിക്കുക കിഷോറിനെ, ആദ്യ ഭര്‍ത്താവിനെ കുറിച്ച് ചാർമിളThe baby in the womb was destroyed; Call Kishore ‘Drohi’, Charmila on her first husbandവയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ നശിപ്പിച്ചു; ദ്രോഹിയെന്ന് വിളിക്കുക കിഷോറിനെ, ആദ്യ ഭര്‍ത്താവിനെ കുറിച്ച് ചാർമിള

    രണ്ട് തവണ വിവാഹിതയായി രണ്ടും പരാജയപ്പെട്ട നടിയാണ് ചാര്‍മിള. ഇതോട് കൂടിയാണ് നടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ച സംഭവിക്കുന്നതും. ആദ്യം നടന്‍ കിഷോര്‍ സത്യയെയാണ് ചാര്‍മിള വിവാഹം കഴിക്കുന്നത്. അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭിണിയായെങ്കിലും അത് നശിപ്പിച്ച് കളയുകയായിരുന്നു.

    കുഞ്ഞിനെ നശിപ്പിക്കണമെന്ന് പറഞ്ഞതിന് ശേഷമാണ് കിഷോറുമായി അകന്നതെന്നാണ് ചാര്‍മിള പറയുന്നത്. മാത്രമല്ല ജീവിതത്തില്‍ ഒരു ദ്രോഹിയാണെന്ന് താന്‍ മനസില്‍ കാണുന്നതും കിഷോറിനെയാണെന്ന് പറയുന്നു. നടി ഷക്കീലയുടെ കൂടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാര്‍മിള.

    എല്ലാവരും പറ്റിച്ചിട്ട് പോയെങ്കിലും അവരോട് തിരികെ പണം ആവശ്യപ്പെട്ടിട്ടുണ്ടോന്ന് ചാര്‍മിളയോട് ഷക്കീല ചോദിച്ചിരുന്നു. ‘ഞാന്‍ തെരുവില്‍ ഇറങ്ങി പിച്ച എടുക്കേണ്ടി വന്നാലും അവരോട് ഒരു ചില്ലിക്കാശ് പോലും ചോദിക്കില്ല. അവരെ പുരുഷ വേശ്യകളാണെന്ന് വിശേഷിപ്പിക്കാം. അവരില്‍ നിന്നും പത്ത് പൈസ വാങ്ങിക്കുന്നത് എനിക്ക് തന്നെ നാണക്കേടാണ്. ഇത സത്യമായി പറയുന്നതാണെന്ന്’, നടി വ്യക്തമാക്കുന്നു.

    അങ്ങനെ കല്യാണവും കഴിച്ചു. ഉദ്ദേശിച്ച കാര്യം നേടിയെടുത്തതിന് പിന്നാലെ എന്നെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. അക്കാലത്ത് ഷാര്‍ജയില്‍ അദ്ദേഹം റേഡിയോയില്‍ ഡിജെ ആയി വര്‍ക്ക് ചെയ്യുകയാണെന്ന് പറഞ്ഞാണ് എന്നെ അങ്ങോട്ട് കൊണ്ട് പോകുന്നത്. ആ ജോലി വാങ്ങി കൊടുത്തത് പുള്ളിയുടെ സുഹൃത്തിന്റെ ഭാര്യയാണ്. സുഹൃത്ത് വേറെ എവിടെയോ പോയ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയുമായി കഴിയുകയായിരുന്നു. അതെനിക്ക് അറിയില്ല.

    പിന്നെ നാല് വര്‍ഷത്തേക്ക് എന്നെ കാണാന്‍ വന്നത് പോലുമില്ല. അവിടെ എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ ഞാനും ഷാര്‍ജയിലേക്ക് പോയി. അപ്പോഴും സത്യമെന്താണെന്ന് മനസിലാക്കിയില്ല. ഇതിനിടെ ചില പ്രോഗ്രാമുകള്‍ ഞാന്‍ ചെയ്യുമെന്ന് പറഞ്ഞ് പലരില്‍ നിന്നും ഇദ്ദേഹം കാശ് വാങ്ങി. നാല് വര്‍ഷമായിട്ട് ഞാന്‍ അഭിനയിക്കാറ് പോലുമില്ല. ഇവന്‍ അഭിനയിക്കേണ്ടെന്ന് പറഞ്ഞത് കൊണ്ട് കാശ്മീരം, അടക്കം നിരവധി നല്ല സിനിമകളാണ് എനിക്ക് നഷ്ടപ്പെട്ടത്.

    എന്നാല്‍ പലരില്‍ നിന്നും കാശ് വാങ്ങിയതിന് ശേഷം എന്നോട് ഡാന്‍സ് കളിക്കാന്‍ പറഞ്ഞു. പക്ഷേ ഇതിനിടയില്‍ ഞാന്‍ ഗര്‍ഭിണിയായി. അപ്പോഴാണ് സുഹൃത്തിന്റെ ഭാര്യയും ഇവനും തമ്മില്‍ ഇതിനെ കുറിച്ച് ചര്‍ച്ച നടത്തുന്നത്. അറിയാതെ സംഭവിച്ച ഒരു അബദ്ധത്തിലാണ് ഞാന്‍ ഗര്‍ഭിണിയായതെന്ന് പറഞ്ഞ കിഷോര്‍ അവളുടെ നിര്‍ദ്ദേശപ്രകാരം അത് നശിപ്പിക്കണമെന്ന ആവശ്യവുമായി വന്നു. എത്രയും വേഗം കുഞ്ഞിനെ കളയണമെന്നും ഇപ്പോള്‍ ഇതുപോലെയുള്ള ഉത്തരവാദിത്തം എടുക്കാനാവില്ലെന്നുമാണ് പുള്ളി പറഞ്ഞത്.

    ആ കുഞ്ഞിനെ നശിപ്പിക്കാതിരിക്കാന്‍ പാടില്ലായിരുന്നോ എന്ന ഷക്കീലയുടെ ചോദ്യത്തിന് ഇക്കാര്യം ഞാനെന്റെ ഡാഡിയോടും ചോദിച്ചു. ‘എനിക്ക് ഒരുപാട് ദൂരം പോകാനുണ്ട്. ഈ കുഞ്ഞിനെ വെച്ചിട്ട് നീ എന്ത് ചെയ്യാനാണ്. അവനും കുട്ടിയെ വേണ്ടെന്ന് പറയുന്നു. അപ്പോള്‍ അതൊരു ബാധ്യതയാവുമെന്നാണ്’, എന്റെ പിതാവ് പറഞ്ഞത്. അന്നെനിക്ക് 21 വയസോ മറ്റോ ഉള്ളു. ആരെങ്കിലും തോളോട് തോള്‍ ചേര്‍ന്ന് നിന്നാലെ ശക്തമായ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളു. കുഞ്ഞിനെയും കൊണ്ട് നീയിങ്ങ് പോരെ, ഞാന്‍ നോക്കാമെന്ന് അച്ഛനെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനതിന് സമ്മതിക്കില്ലായിരുന്നു എന്നും ചാര്‍മിള പറയുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.