തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചില മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങളാണ് ഇത്തരമൊരു പ്രതീതി സൃഷ്ടിക്കുന്നത്. എങ്കിലും 2019 നെക്കാൾ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഇടതു മുന്നണിക്ക് ഉണ്ടെന്നാണ് സിപിഎം വിലയിരുത്തൽ.
ഡൽഹി സമരം കേന്ദ്രത്തിനെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ നീക്കങ്ങളിൽ നിർണായകമാകുമെന്ന പ്രധാനപ്പെട്ട പ്രതീക്ഷയും സിപിഎമ്മിനുണ്ട്. കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ സഖ്യസാധ്യതയും സിപിഎമ്മിന്റെ വിജയസാധ്യതയും കോൺഗ്രസ് ഇല്ലാതാക്കുന്നു എന്ന പരാതിയും സംസ്ഥാന ഘടകങ്ങൾ മുന്നോട്ടുവച്ചു. ചർച്ചകൾക്ക് ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറയും. ഉച്ചക്ക് ശേഷം മാധ്യമങ്ങളേയും കാണും.
ഇത് ലാസ്റ്റ് ചാൻസ്! പണപ്പിരിവിൽ വീഴ്ച വരുത്തിയതിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത് റദ്ദാക്കി ഡിസിസി




