മലപ്പുറം: ‘തൊപ്പി’ എന്ന യൂട്യൂബ് വ്‌ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കേരള പൊലീസ്. രാജ്യത്തിന്‍റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങളിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന ഉള്ളടക്കത്തിലൂടെയാണ് തൊപ്പി സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നതെന്നാണ് പൊലീസ് കുറിപ്പിലൂടെ വിമർശിക്കുന്നത്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകുമെന്നതാണ് തൊപ്പിയുടെ അറസ്റ്റിലൂടെ നൽകുന്ന സന്ദേശമെന്നാണ് കേരള പൊലീസ് പറഞ്ഞുവയ്ക്കുന്നത്.




