എത്തന വയസാനാലും ഉൻ അഴകും സ്റ്റൈലും എന്നയ്ക്കുമേ പോകാത്’, പടയപ്പ സിനിമയിൽ രമ്യ കൃഷ്ണൻ രജനികാന്തിനോട് പറയുന്ന സംഭാഷണമാണിത്. ഈ വാക്കുകൾ അന്വർത്ഥമാക്കുന്നൊരു നടൻ മലയാള സിനിമയിൽ ഉണ്ട്. പേര് പറയാതെ തന്നെ ആരാണത് എന്ന് എല്ലാവർക്കും മനസിലാകും. അതേ മമ്മൂട്ടി തന്നെ. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ ദിനവും തെളിയിച്ചു കൊണ്ടിരിക്കുന്ന എഴുപത്തി രണ്ടുകാരൻ.
മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നത്. അത്തരത്തിലുള്ള ഒരു കൂട്ടം ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ടർബോ സിനിമയുടെ സെറ്റിൽ നിന്നുമുള്ളതാണ് സ്റ്റില്ലുകൾ. മൺഡേ സ്പെഷ്യൽ എന്ന് പറഞ്ഞാണ് ഫോട്ടോകൾ പുറത്തുവന്നിരിക്കുന്നത്.




