Saturday, June 20, 2026
spot_img
More

    Latest Posts

    നൂറ് വട്ടം കണ്ടാലും അതേ ഫ്രഷ്നെസ്; ‘മണിച്ചിത്രത്താഴി’ന് വൻ ഡിമാന്റ്, അധിക ഷോകളുമായി ‘കേരളീയം’ !

    കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാന ന​ഗരിയിൽ കേരളീയ ആവേശമാണ്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തകൃതിയായി നടക്കുകയാണ്. ആഘോഷങ്ങളിലെ ഏറ്റവും വലിയ ഹൈലൈറ്റ് പഴയകാല സിനിമകളുടെ റിലീസ് ആണ്. തിയറ്ററുകളിൽ കാണാൻ സാധിക്കാത്തവർക്കും പുതുതലമുറകൾക്കും വൻ ആവേശമാണ് ഈ ചലച്ചിത്രോത്സവം സമ്മാനിക്കുന്നത്. ഇന്ന് മലയാളത്തിലെ എക്കലത്തെയും ഐക്കോണിക് ചിത്രമായ മണിച്ചിത്രത്താഴ് ആയിരുന്നു തിയറ്ററിൽ എത്തിയത്.

    ഫാസിലിന്റെ സംവിധാനത്തിൽ കാലങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത മണിച്ചിത്രത്താഴ് വീണ്ടും കാണുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മോഹൻലാലും സുരേഷ് ​ഗോപിയും ശോഭനയും തകർത്തഭിനയിച്ച ചിത്രത്തിന്റെ ഷോ നടന്നത് രാത്രി ഏഴരയോടെ ആണ്. തിരുവനന്തപുരം കൈരളി തിയറ്ററിൽ ആയിരുന്നു പ്രദർശനം. എന്നാൽ ഉച്ചമുതൽ ഒട്ടനവധി പേരാണ് ടിക്കറ്റിനായി ക്യു നിന്നത്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മണിച്ചിത്രത്താഴ് കാണാൻ വൻ തിരക്ക് അനുഭവപ്പെട്ടതോടെ എക്സ്ട്രാ ഷോകൾ കൂടി ഉൾപ്പെടുത്തിയെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. മോഹൻലാലിന്റെ വിവിധ ഫാൻ പേജുകളിലും ഇത് അറിയിച്ചിട്ടുണ്ട്. ഒരു ഷോയ്ക്ക് പകരം എക്സ്ടാ മൂന്ന് ഷോകളാണ് കൈരളി, നിള, ശ്രീ എന്നീ തിയറ്ററുകളിൽ സംഘടിപ്പിച്ചിരിക്കുന്നത്. നൂറ് വട്ടം കണ്ടാലും ആദ്യം കാണുന്ന അതേ ഫ്രഷ്നെസ് തന്നെയാണ് ഇത്രത്തോളം ആളുകളെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്നത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.