കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് മലയാളത്തിലെ അത്ഭുത ഹിറ്റായി മാറുകയാണ്. 12 ദിവസത്തില്‍ ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ എന്ന നിലയിലേക്ക് ചിത്രം കടക്കുകയാണ്. മലയാളത്തില്‍ കളക്ഷനിലൂടെ ഇതുവരെ 3 ചിത്രങ്ങള്‍ മാത്രമാണ് നൂറുകോടി കടന്നിട്ടുള്ളത്. അതിലേക്കാണ് മഞ്ഞുമ്മല്‍ ബോയ്സും എത്തുന്നത്. അതേ സമയം തന്നെ ചിത്രം മറ്റൊരു നേട്ടവും കൈവരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആദ്യമായി ഒരു മലയാള ചിത്രം ആഭ്യന്തര ബോക്സോഫീസില്‍ 50 കോടി കടക്കുകയാണ്. ട്രാക്കിംഗ് സൈറ്റ് സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം 12 ദിവസത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് 51.45 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. ആദ്യ ആഴ്ചയില്‍ മഞ്ഞുമ്മലിന്‍റെ ആഭ്യന്തര കളക്ഷന്‍ 26.35 കോടിയായിരുന്നു. രണ്ടാം വാരം നാല് ദിവസത്തില്‍ തന്നെ ഇവിടെ നിന്നും 50 കോടിയിലേക്ക് ചിത്രം എത്തി
