Monday, March 17, 2025
spot_img

Latest Posts

വധുവിന്റെ ബന്ധുക്കള്‍ക്ക് നേരെ പടക്കമെറിഞ്ഞ കേസ്: തിരുവനന്തപുരത്ത് വരനും സുഹൃത്തുക്കളും റിമാന്‍ഡില്‍.

പേരൂര്‍ക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ കയ്യാങ്കളിക്കൊടുവില്‍ വധുവിന്റെ ബന്ധുക്കള്‍ക്കുനേരെ പടക്കം എറിഞ്ഞ കേസില്‍ വരനെയും 3 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. വരന്‍ പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ഭവനില്‍ വിജിന്‍ (24), സുഹൃത്തുക്കളായ പോത്തന്‍കോട് പെരുതല അവനീഷ് ഭവനില്‍ ആകാശ് (22), ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കണി വീട്ടില്‍ വിനീത് (28), ആറ്റിങ്ങല്‍ ഇളമ്ബ വിജിത ഭനില്‍ വിജിത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേര്‍ ഒളിവിലാണ്.

പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗര്‍ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിന്റെ വീട്ടുകാര്‍ നടത്തിയ വിവാഹ സല്‍ക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മില്‍ കയ്യാങ്കളി നടന്നു. ഇതില്‍ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിന്‍ പോത്തന്‍കോട് നിന്നു സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം ആള്‍ക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.